UPDATES

വൈറല്‍

പൂജ്യത്തിന്റെ വില ചെറുതല്ല; ലിയാണ്ടര്‍ പേസിന്റെ മുന്‍ഭാര്യ റിയ പിള്ളയുടെ അഭിഭാഷകര്‍ക്കു പറ്റിയ അബദ്ധവും!

പേസിനെതിരേ റിയ നല്‍കിയ നഷ്ടപരിഹാര ഹര്‍ജിയിലാണ് അബദ്ധം പിണഞ്ഞത്‌

ഗൗരവമേറിയൊരു വിഷയം ആണെങ്കിലും അതിനുള്ളില്‍ നടന്നൊരു അബദ്ധമാണ് രസകരമായൊരു വാര്‍ത്തയാക്കി ഇന്ത്യന്‍ ടെന്നീസ് ഇതിഹാസം ലിയാണ്ടര്‍ പേസിനെതിരേ മുന്‍ ഭാര്യ റിയ പിള്ള നല്‍കിയ നഷ്ടപരിഹാര കേസിനെ മാറ്റുന്നത്. നഷ്ടപരിഹാര തുക എഴുതിയപ്പോള്‍ റിയയുടെ അഭിഭാഷകര്‍ ഒരു പൂജ്യം വിട്ടുപോയി. ഒരു കോടി രൂപ എന്നത് 10 ലക്ഷമായി!

ചൊവാഴ്ച ബാന്ദ്രയിലെ മജിസ്‌ട്രേറ്റ് കോടതിയില്‍ റിയയുടെ അഭിഭാഷകരായ ഗുഞ്ജന്‍ മന്‍ഗളയും അമ്‌ന ഉസ്മാനും ഈ അബദ്ധം തിരിച്ചറിഞ്ഞു ബോധിപ്പിക്കുകയായിരുന്നു. റിയ സമര്‍പ്പിച്ച ഗാര്‍ഹിക പീഡന ഹര്‍ജിയില്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത് ഒരു കോടി രൂപയാണെന്നും എന്നാല്‍ തങ്ങള്‍ തുകയെഴുതിയപ്പോള്‍ ഒരു പൂജ്യം വിട്ടുപോയെന്നും അഭിഭാഷകര്‍ കോടതി മുന്നാകെ സമ്മതിച്ചുകൊണ്ട് തിരുത്തലിന് അപേക്ഷിച്ചതായി മിഡ് ഡേ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യം സമര്‍പ്പിച്ച ഹര്‍ജിയില്‍ ഒരു കോടി രൂപ തന്നെ നഷ്ടപരിഹാരമായി രേഖപ്പെടുത്തിയിട്ടുള്ളതിനാല്‍ ഇപ്പോഴത്തെ അബദ്ധം തിരുത്താവുന്നതാണ്.
2014 ല്‍ ആണ് റിയ ഗാര്‍ഹിക പീഡനത്തിരെ ഹര്‍ജി നല്‍കിയത്. അസന്നിഹിതനായ പിതാവ് എന്നായിരുന്നു ഹര്‍ജിയില്‍ പേസിനെ റിയ കുറ്റപ്പെടുത്തിയത്. മകളുടെ കാര്യത്തില്‍ തീരെ ശ്രദ്ധയില്ലാതിരുന്ന ആളായിരുന്നു പേസ് എന്നും മകളുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതില്‍ പിതാവ് എന്ന നിലയില്‍ തീര്‍ത്തും പരാജയം ആയിരുന്നുവെന്നും കുറ്റപ്പെടുത്തുന്നു. 2010 ല്‍ സ്‌കൂളില്‍ ചേര്‍ത്ത മകളുടെ ഫീസ് അടയ്ക്കാന്‍ പോലും പേസ് തയ്യാറയത് 2013 ല്‍ മാത്രമായിരുന്നുവെന്നും റിയ ആരോപിക്കുന്നു.

2014 ല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ തീര്‍പ്പുണ്ടാക്കാന്‍ കാലതാമസം വന്നതോടെ പിന്നീട് റിയ സുപ്രീം കോടതിയെ സമീപിക്കുകയും കഴിഞ്ഞ ജൂലൈയില്‍ ആറുമാസത്തിനകം ഈ വിഷയത്തില്‍ തീര്‍പ്പുണ്ടാക്കാന്‍ സുപ്രിം കോടതി മജിസ്‌ട്രേറ്റ് കോടതിയോട് ആവശ്യപ്പെടുകയും ആയിരുന്നു.
നഷ്ടപരിഹാര തുകയില്‍ രൊക്കം പണമായി ആദ്യം 42.37 ലക്ഷം രൂപ നല്‍കണമെന്നും മാസം വീതം 2.62 ലക്ഷം രൂപ നല്‍കണമെന്നുമാണ് റിയ ആവശ്യപ്പെടുന്നത്. കൂടാതെ ടയോട്ട ഇന്നോവ, ടയോട്ട കോറോള അള്‍ട്ടിസ്, ഹോണ്ട സിറ്റി ഇവയില്‍ ഏതെങ്കിലും ഒരു കാറോ ഇവയോട് സാമ്യമുള്ള മറ്റേതെങ്കിലും കാറോ നല്‍കണം എന്നും ആവശ്യപ്പെടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍