UPDATES

വൈറല്‍

സമരക്കാര്‍ക്ക് കൈകൊടുത്ത് യാത്ര പറഞ്ഞ് ഐ ജി ശ്രീജിത്ത്/വീഡിയോ

കണ്ണ് നിറഞ്ഞുപോയി ആ ലാസ്റ്റ് ടൈം അയ്യപ്പനെ നോക്കി കൈ കൂപ്പുന്നത് കണ്ടിട്ട്. ക്ഷമിക്കണേ എന്ന് പറയുന്നപോലെ തോന്നി

ശബരിമല സ്ത്രീപ്രവേശനത്തിനെതിരായ സമരത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് ഐജി എസ് ശ്രീജിത്ത്. ശബരിമലയില്‍ പ്രവേശിക്കാനെത്തിയ മാധ്യമപ്രവര്‍ത്തക കവിതയെയും ആക്ടിവിസ്റ്റ് രഹന ഫാത്തിമയെയും സമരക്കാര്‍ക്കിടയിലൂടെ സുരക്ഷിതമായി വലിയ നടപ്പന്തല്‍ വരെയെത്തിച്ചാണ് ശ്രീജിത്ത് ആദ്യം വാര്‍ത്തകളില്‍ നിറഞ്ഞത്.

തലേദിവസം സമരക്കാര്‍ക്ക് നേരെ പോലീസ് നടപടി സ്വീകരിച്ചപ്പോള്‍ ഐജി മനോജ് എബ്രഹാം ക്രൂശിക്കപ്പെട്ടിരുന്നു. അഹിന്ദുവായ ഉദ്യോഗസ്ഥന്‍ സമരം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നുവെന്നാണ് ഇതേക്കുറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞത്. അതോടെയാണ് ശ്രീജിത്തിനെ ശബരിമലയില്‍ നിയോഗിച്ചത്. ഒരുവശത്ത് കോടതി വിധി നടപ്പാക്കാന്‍ ശ്രമിക്കുമ്പോഴും സമരക്കാരെ സംയമനത്തോടെ നേരിട്ട് ശ്രീജിത്ത് കയ്യടി നേടി. രഹനയും കവിതയും പതിനെട്ടാം പടി കയറുന്നതിനെ ഭക്തര്‍ എന്ന് അവകാശപ്പെടുന്ന സമരക്കാര്‍ എതിര്‍ത്തപ്പോള്‍ സംയമനത്തോടെ പ്രവര്‍ത്തിച്ച് സ്ഥിതിഗതികള്‍ വഷളാക്കാതിരിക്കാനും ശ്രീജിത്തിന് സാധിച്ചു.

ഒരു പോലീസ് ഉദ്യോഗസ്ഥനായല്ല ഒരു അയ്യപ്പ ഭക്തനായാണ് അദ്ദേഹം തങ്ങളോട് സംസാരിച്ചതെന്ന് സമരക്കാര്‍ തന്നെ പറയുന്നു. ഉദ്യോഗസ്ഥനെന്ന നിലയില്‍ തനിക്ക് കോടതി ഉത്തരവ് പാലിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് ശ്രീജിത്ത് സമരക്കാരെ ശാന്തരാക്കിയത്. പിന്നീട് ശ്രീകോവിലിന് കണ്ണീരോടെ പ്രാര്‍ത്ഥിക്കുന്ന ശ്രീജിത്തിന്റെ ചിത്രവും വൈറലായി. ആചാരലംഘനത്തിന് കൂട്ടുനില്‍ക്കേണ്ടി വന്നതിലെ പ്രായശ്ചിത്തമാണ് ആ കരച്ചിലെന്നാണ് സംഘപരിവാര്‍ ഗ്രൂപ്പുകള്‍ വ്യാഖ്യാനിച്ചത്. ഇപ്പോഴിതാ ശ്രീജിത്തിന്റെ മറ്റൊരു വീഡിയോ കൂടി വൈറലായിരിക്കുകയാണ്.

ഇന്നലെ രാത്രി നട അടയ്ക്കുന്നതിന് മുന്നോടിയായി ശബരിമലയില്‍ നിന്നും ആളെയിറക്കുന്നതിനിടെ സമരക്കാര്‍ക്ക് പുഞ്ചിരിയോടെ കൈകൊടുത്ത് യാത്ര പറയുന്ന ശ്രീജിത്തിന്റെ വീഡിയോ ആണ് വൈറലായിരിക്കുന്നത്. 13 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ശ്രീജിത്ത് പിരിഞ്ഞ് പോകുന്ന സമരക്കാരെ ചിരിച്ചുകൊണ്ടും തൊഴുതുകൊണ്ടും യാത്രയാക്കുന്നതാണ് കാണുന്നത്. ഇതിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. ‘കഴിഞ്ഞ ദിവസങ്ങളില്‍ സന്നിധാനത്തും പരിസരങ്ങളിലും ഉണ്ടായിരുന്ന ചില ആര്‍എസ്എസ് ക്രിമിനലുകള്‍’ എന്നാണ് ഈ വീഡിയോയെ ചിലര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ക്ഷമിക്കുമോ എന്ന് പറയുന്നത് പോലെ തോന്നി എന്നാണ് ഈ വീഡിയോ ഷെയര്‍ ചെയ്ത സംഘപരിവാര്‍ അനുകൂല ഫേസ്ബുക്ക് പേജായ ഉദയഭാരതം പറയുന്നത്. ‘എന്റെ കണ്ണ് നിറഞ്ഞുപോയി ആ ലാസ്റ്റ് ടൈം അയ്യപ്പനെ നോക്കി കൈ കൂപ്പുന്നത് കണ്ടിട്ട്. ക്ഷമിക്കണേ എന്ന് പറയുന്നപോലെ തോന്നി’ എന്നാണ് ഇതില്‍ പറഞ്ഞിരിക്കുന്നത്.

‘നിനക്കെന്നാടീ അമ്മിഞ്ഞ മറയ്ക്കാനുള്ള സ്വാതന്ത്ര്യം കിട്ടിയത്?’ ശബരിമല വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയ യുവതിക്ക് ജാതി അധിക്ഷേപം

രാജാവേ, ശബരിമല നട അടച്ചിടുംമുമ്പ്; അങ്ങ് കൊല്ലവർഷം 969 ഇടവം 23-ലെ പന്തളം അടമാനം എന്നു കേട്ടിട്ടുണ്ടോ?

ദിലീപിന് ശബരിമലയില്‍ കയറാമെങ്കില്‍ എസ്.പി മഞ്ജുവിന് മാത്രമല്ല ഏത് സ്ത്രീക്കുമാകാം

ശബരിമല ദേവസ്വം ബോര്‍ഡിന്റെ സ്വത്ത്, ആരും അവകാശവാദവുമായി വരേണ്ട: മുഖ്യമന്ത്രി

ഐജി ശ്രീജിത് അയ്യപ്പ സ്വാമിയുടെ മുന്‍പില്‍ കരഞ്ഞതെന്തിന്? ലതയും…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍