UPDATES

വൈറല്‍

റംസാനിലെ ചന്ദ്രന്‍ അഥവാ രാജ്യസഭയിലെത്തിയ സച്ചിന്‍

സച്ചിന്‍ രാജ്യഭയിലെത്തുന്നത് തങ്ങള്‍ പണ്ട് കോളേജില്‍ പോയിരുന്ന പോലാണെന്ന് ചില രസികന്മാര്‍. എനിക്ക് സംസാരിക്കണം എന്ന് സച്ചിന്‍. പറയൂ എന്ന് അദ്ധ്യക്ഷന്‍. തന്റെ സിനിമ അടുത്തയാഴ്ച ആമസോണ്‍ പ്രൈമില്‍ വരുമെന്ന് സച്ചിന്‍. അദ്ധ്യക്ഷന്‍ തൊഴുതു. കണ്ണില്‍ നിന്ന് വെള്ളം പുറത്തേക്കൊഴുകി.

അങ്ങനെ അവസാനം അപൂര്‍വമായി മാത്രം കാണാന്‍ കഴിയുന്ന കാഴ്ച ഇന്നലെയുണ്ടായി. ക്രിക്കറ്റ ദൈവവും എംപിയുമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ രാജ്യസഭാ സമ്മേളനത്തില്‍ പങ്കെടുത്തു. 2017ല്‍ ഇതുവരെ ഇന്ത്യക്ക് പ്രധാനപ്പെട്ട രണ്ട് നേട്ടങ്ങളാണുണ്ടായത്, ഒന്ന് ജി എസ് ടി നിലവില്‍ വന്നത്, രണ്ട് സച്ചിന്‍ രാജ്യസഭയിലെത്തിയത് – സച്ചിനെ പരിഹസിച്ചുകൊണ്ടുള്ള ട്വീറ്റുകളിലൊന്നാണിത്. ‘ഈദ് കാ ചാന്ദ്’ (റംസാനിലെ ചന്ദ്രന്‍) എന്നാണ് ചിലര്‍ സച്ചിന്റെ വരവിനെ വിശേഷിപ്പിച്ചത്. സച്ചിന്‍ രാജ്യഭയിലെത്തുന്നത് തങ്ങള്‍ പണ്ട് കോളേജില്‍ പോയിരുന്ന പോലാണെന്ന് ചില രസികന്മാര്‍. #SachininRajyasabha #SachiBaatYeHai തുടങ്ങിയ ഹാഷ് ടാഗുകളിലാണ് ട്രോളുകള്‍ പ്രചരിക്കുന്നത്.

സച്ചിനും രാജ്യസഭാ അദ്ധ്യക്ഷനുമായുള്ള സാങ്കല്‍പ്പിക സംഭാഷണവും ട്വീറ്റായി വന്നിട്ടുണ്ട്. എനിക്ക് സംസാരിക്കണം എന്ന് സച്ചിന്‍. പറയൂ എന്ന് അദ്ധ്യക്ഷന്‍. തന്റെ സിനിമ അടുത്തയാഴ്ച ആമസോണ്‍ പ്രൈമില്‍ വരുമെന്ന് സച്ചിന്‍. അദ്ധ്യക്ഷന്‍ തൊഴുതു. അദ്ദേഹത്തിന്റെ കണ്ണില്‍ നിന്ന് വെള്ളം പുറത്തേക്കൊഴുകി. രാജ്യസഭയില്‍ വരാത്ത, ഒട്ടും അറ്റന്റസില്ലാത്ത വിവിധ മേഖലകളിലെ സെലിബ്രിറ്റികള്‍ക്കെതിരെ സമാജ്‌വാദി പാര്‍ട്ടി എംപി നരേഷ് അഗര്‍വാള്‍ കഴിഞ്ഞ ദിവസം ആഞ്ഞടിച്ചിരുന്നു. പാര്‍ലമെന്റില്‍ വരാന്‍ താല്‍പര്യമില്ലെങ്കില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിനേയും നടി രേഖയേയും പോലുള്ളവര്‍ രാജ്യസഭാംഗത്വം രാജി വയ്ക്കണമെന്ന് നരേഷ് അഗര്‍വാള്‍ ആവശ്യപ്പെട്ടിരുന്നു. 2012ലാണ് സച്ചിന്‍ ടെണ്ടുല്‍ക്കറെ രാജ്യസഭാംഗമായി യുപിഎ സര്‍ക്കാര്‍ നോമിനേറ്റ ചെയ്തത്. രാജ്യസഭാംഗമായതിന് ശേഷം വളരെ അപൂര്‍വമായി മാത്രമേ സച്ചിന്‍ സഭയില്‍ വന്നിട്ടുള്ളൂ. ബോക്‌സിംഗ് താരം മേരി കോമും സമ്മേളനത്തില്‍ പങ്കെടുത്തെങ്കിലും ട്രോളിംഗിന്റെ ഇര സച്ചിനായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍