UPDATES

വൈറല്‍

സായി പല്ലവിയോടുള്ള ആരാധന മൂത്ത് പ്രമുഖ തെന്നിന്ത്യന്‍ നടിയുടെ കത്ത്!

‘സുന്ദരിയായ ഒരുകൊച്ചുപാവപോലയാണ് സായി’

പ്രേമത്തിലെ മലര്‍ മിസായി എത്തിയ സായി പല്ലവി മോളിവുഡില്‍ ചില്ലറ ആരാധകരെയല്ലായിരുന്നു ആ ഒറ്റ പടം കൊണ്ട് നേടി എടുത്തത്. ഇപ്പോള്‍ തെലുങ്കിലും ചുവടുറപ്പിക്കുന്ന സായി പല്ലവിയ്ക്ക് സിനിമാ ലോകത്ത് നിന്ന് തന്നെ ഒരു ആരാധികയെ കിട്ടിയിരിക്കുകയാണ്. തമിഴ്, കന്നഡ, തെലുങ്ക് രംഗത്തെ പ്രമുഖ നടി സുജ വരുണിയാണ് സായിയുടെ പുതിയ ആരാധിക. സുജ, സായിയോടുള്ള തന്റെ ആരാധന നിറഞ്ഞ ഒരു കത്ത് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. തെന്നിന്ത്യന്‍ സിനിമാലോകത്തും ആരാധകരുടെ ഇടയിലും ആ കത്ത് ഇപ്പോള്‍ വൈറലാണ്.

‘ഈ രാജകുമാരിയെ അഭിനന്ദിക്കാതെ തരമില്ല. ഉന്നത വിദ്യാഭ്യാസവും നല്ല കുടുംബ പശ്ചാത്തലവുമുളള പെണ്‍കുട്ടിയാണ് സായി. സായി തിരക്കഥകള്‍ തിരഞ്ഞെടുക്കുന്ന രീതി എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഉദാഹരണത്തിന് ഒരു തെലുങ്ക് ചിത്രത്തില്‍ സായി അഭിനയിക്കുന്നുണ്ട്. തെലുങ്കില്‍ ഒരു വാക്ക് പോലും അറിയാത്ത സായി സ്വന്തം ശബ്ദത്തില്‍ ഡബ് ചെയ്തു. സിനിമയോടുളള സായിയുടെ പാഷനും ആത്മാര്‍പ്പണവുമാണ് ഇത് കാണിക്കുന്നത്. സുന്ദരിയായ ഒരുകൊച്ചുപാവപോലയാണ് സായി. അതുപോലെ സിനിമയിലായാലും അതിനു പുറത്തായാലും സായിയുടെ വസ്ത്രധാരണം എനിക്കേറെ ഇഷ്ടമാണ്. ലളിതവും സുന്ദരവുമാണ്. എന്റെ ഹൃദയത്തില്‍ തട്ടി സായിയെ അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സായി എപ്പോഴും ഇങ്ങനെ തിളങ്ങുന്ന താരമായി നിലനില്‍ക്കണമെന്നും ആഗ്രഹിക്കുന്നു. അതോടൊപ്പം തന്നെ എന്റെ പിന്തുണ സായിക്ക് എപ്പോഴും ഉണ്ടാകും’ എന്നാണ് സുജയുടെ കത്ത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍