UPDATES

വൈറല്‍

മഹാരാഷ്ട്ര മുഖ്യമന്ത്രിയും ഭാര്യയും ക്രിസ്ത്യാനികളായോ? അമൃതാ ഫഡ്നാവിസിനെതിരെ ഹിന്ദുത്വ പ്രവര്‍ത്തകര്‍

ഞാന്‍ ഒരു ഹിന്ദു എന്ന നിലയില്‍ അഭിമാനിക്കുന്നു എന്നും രാജ്യത്തെ എല്ലാ ഉത്സവങ്ങളും താന്‍ ആഘോഷിക്കാറുണ്ട് എന്നും അത് വ്യക്തിപരമായ തിരഞ്ഞെടുപ്പാണ് എന്നുമാണ് മുഖ്യമന്ത്രിയുടെ ഭാര്യയുടെ വിശദീകരണം

92.7 ബിഗ് എഫ് എമ്മിന്റെ ‘സാന്തായാകൂ’ ക്രിസ്തുമസ് ക്യാമ്പയിന്റെ അംബാസഡര്‍ ആയതിന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്‍റെ ഭാര്യ അമൃതാ ഫഡ്നാവീസിന് സംഘ പരിവാര്‍ അനുകൂല ട്രോളര്‍മാരുടെ വിമര്‍ശനം. ജനങ്ങളില്‍ നിന്നും സമ്മാനങ്ങള്‍ ശേഖരിച്ചു പാവപ്പെട്ട കുട്ടികള്‍ക്ക് നല്‍കൂ, ഈ ക്രിസ്തുമസ് വേളയില്‍ അവരുടെ മുഖത്ത് പുഞ്ചിരി വിരിയിക്കൂ എന്നതാണ് 92.7 ബിഗ് എഫ് എമ്മിന്റെ ക്യാമ്പയിന്‍. നിങ്ങളുടെ സന്തോഷം ഇരട്ടിപ്പിക്കുന്നതിനുള്ള ഏറ്റവും മികച്ച വഴി മറ്റുള്ളവരുമായി അത് പങ്കുവെയ്ക്കുക എന്നുള്ളതാണ്. ഏറ്റവും അടുത്ത ബിഗ് എഫ് എം സ്റ്റേഷനില്‍ സമ്മാനങ്ങള്‍ എത്തിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ കാരുണ്യ പദ്ധതിയെ പിന്തുണച്ചതിനാണ് സാമൂഹ്യ പ്രവര്‍ത്തക കൂടിയായ അമൃതാ ഫഡ്നാവിസിനെതിരെ ഹിന്ദുത്വ പ്രവര്‍ത്തകര്‍ രംഗത്ത് ഇറങ്ങിയിരിക്കുന്നത്.

ക്രിസ്തുമസിന്റെ പേരില്‍ നടക്കുന്ന കാരുണ്യ പ്രവര്‍ത്തി പോലും മതപരിവര്‍ത്തനത്തിന് ആക്കം കൂട്ടും എന്നാണ് സംഘപരിവാറിനെ പിന്തുണയ്ക്കുന്നവരുടെ വിമര്‍ശനം. മഹാരാഷ്ട്രയില്‍ നടക്കുന്ന ‘ആത്മാക്കളുടെ കൊയ്ത്ത്’ എന്നാണ് ഷെഫാലി വൈദ്യ എന്ന സംഘപരിവാര്‍ അനുകൂല കോളമിസ്റ്റ് ട്വീറ്റ് ചെയ്തിരിക്കുന്നത്. മറ്റൊരാള്‍ക്ക് അറിയേണ്ടത് മുഖ്യമന്ത്രി ഫദ്നാവീസും ഭാര്യയും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തോ എന്നാണ്.

അതേസമയം തന്റെ നിലപാടിനെ വിശദീകരിക്കാനും അമൃത ഫഡ്നാവിസ് ശ്രമിക്കുന്നുണ്ട്. ഞാന്‍ ഒരു ഹിന്ദു എന്ന നിലയില്‍ അഭിമാനിക്കുന്നു എന്നും രാജ്യത്തെ എല്ലാ ഉത്സവങ്ങളും താന്‍ ആഘോഷിക്കാറുണ്ട് എന്നും അത് വ്യക്തിപരമായ തിരഞ്ഞെടുപ്പാണ് എന്നുമാണ് മുഖ്യമന്ത്രിയുടെ ഭാര്യയുടെ വിശദീകരണം.

ക്രിസ്തീയ മുക്ത രാഷ്ട്രത്തിനായി ജാര്‍ഖണ്ഡ് ആര്‍എസ്എസ്


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍