UPDATES

വൈറല്‍

1950ല്‍ ആദ്യത്തെ ഐഐടി, 1956ല്‍ എയിംസ്, 1964ല്‍ എന്തുണ്ടായി? നെഹ്രു മരിച്ചു, ഇന്ത്യന്‍ ആധുനികതയും: സഞ്ജീവ് ഭട്ട്

“1964ല്‍ എന്തുണ്ടായി? 1964ല്‍ നെഹ്രു മരിച്ചു. ഇന്ത്യയുടെ നവീനാശയങ്ങളും വിദ്യാഭ്യാസ പുരോഗതിയും മരിച്ചു”.

“1950ല്‍ ആദ്യത്തെ ഐഐടി, 1956ല്‍ എയിംസ് (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്), 1959ല്‍ ആദ്യ ആര്‍ഇസി (റീജിയണല്‍ കാന്‍സര്‍ സെന്റര്‍), 1961ല്‍ ആദ്യ ഐഐഎം (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്), അതേ വര്‍ഷം തന്നെ ആദ്യ എന്‍ഐഡിയും എന്‍സിഇആര്‍ടിയും (നാഷണല്‍ കൗണ്‍സില്‍ ഫോര്‍ എജുകേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയ്‌നിംഗ്), 1962ല്‍ സിബിഎസ്ഇ, 1963ല്‍ ആദ്യത്തെ കേന്ദ്രീയ വിദ്യാലയ, അതേ വര്‍ഷം തന്നെ ഉച്ച ഭക്ഷണ പദ്ധതി. ഇതുവരെ ഇന്ത്യയില്‍ ഇങ്ങനെയൊക്കെ ഉണ്ടായി. 1964ല്‍ എന്തുണ്ടായി? 1964ല്‍ നെഹ്രു മരിച്ചു. ഇന്ത്യയുടെ നവീനാശയങ്ങളും വിദ്യാഭ്യാസ പുരോഗതിയും മരിച്ചു” – ഗുജറാത്തിലെ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ ട്വീറ്റ് ആണിത്.

2002ലെ മുസ്ലീങ്ങളെ ലക്ഷ്യം വച്ചുള്ള വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്ന് പ്രതികാര നടപടിക്ക് ഇരയായി സര്‍വീസില്‍ നിന്ന് പുറത്താക്കപ്പെട്ട സഞ്ജീവ് ഭട്ട്, മോദിയുടേയും ബിജെപിയുടേയും സംഘപരിവാറിന്റെയും അതിശക്തനായ വിമര്‍ശനകനാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍