UPDATES

വൈറല്‍

അര്‍ണാബിന്റെ റിപ്പബ്ലിക് വെറും ടോയ്ലെറ്റ്‌ പേപ്പര്‍: ‘ഫരാഗോ’ കൊണ്ടരിശം തീരാതെ തരൂര്‍

ഒരു മൂന്നാംകിട സ്ഥാപനവും ടോയ്‌ലറ്റ് പേപ്പറിന്റെ വിലയുള്ളതുമായ റിപ്പബ്ലിക് ഉന്നയിക്കുന്ന ആരോപണങ്ങളില്‍ മറുപടി പറയാന്‍ താല്‍പര്യമില്ലെന്നാണ് ശശി തരൂര്‍ പറഞ്ഞത്.

ചാനല്‍ ചര്‍ച്ചയില്‍ തന്നെ ആക്രമിച്ച അര്‍ണാബ് ഗോസ്വാമിയെ ഡിക്ഷ്ണറിയില്‍ പോയിട്ട് രഞ്ജി പണിക്കരുടെ സിനിമയില്‍ പോലും കാണാത്ത ഇംഗ്ലീഷ് വാക്കുകള്‍ ഉപയോഗിച്ചാണ് ശശി തരൂര്‍ ആക്രമിച്ചത്. പക്ഷെ എക്‌സാസ്‌പെറേറ്റിംഗ് ഫരാഗോ കൊണ്ട് അരിശം തീര്‍ന്നില്ല ശശി തരൂരിന്. ഒരു മൂന്നാംകിട സ്ഥാപനവും ടോയ്‌ലറ്റ് പേപ്പറിന്റെ വിലയുള്ളതുമായ റിപ്പബ്ലിക് ഉന്നയിക്കുന്ന ആരോപണങ്ങളില്‍ മറുപടി പറയാന്‍ താല്‍പര്യമില്ലെന്നാണ് ശശി തരൂര്‍ പറഞ്ഞത്.

കേസില്‍ (സുനന്ദ പുഷ്കറിന്‍റെ മരണം) അന്വേഷണത്തിന്‍റെ എല്ലാ ഘട്ടത്തിലും പൊലീസുമായി സഹകരിച്ചിട്ടുണ്ട്. പുതിയ എന്തെങ്കിലും കാര്യങ്ങളല്ല റിപ്പബ്ലിക് പറഞ്ഞുകൊണ്ടിരിക്കുന്നത്. മാധ്യമങ്ങള്‍ വിധികര്‍ത്താക്കള്‍ ആവരുതെന്നും അതിന് കോടതിയുണ്ടെന്നും തരൂര്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍