UPDATES

വൈറല്‍

സ്‌കൂളില്‍ പോകാതിരിക്കാന്‍ ഈ സഹോദരങ്ങള്‍ മുറിയടച്ചിരുന്നത് നാല് വര്‍ഷങ്ങള്‍

മുറിയടച്ചിരുന്ന കുട്ടികള്‍ ആവശ്യപ്പെട്ട പ്രകാരം മാതാപിതാക്കള്‍ ഇവര്‍ക്ക് മൊബൈല്‍ ഫോണും ലാപ്‌ടോപ്പും വാങ്ങിക്കൊടുത്തിരുന്നു

കുട്ടികള്‍ സ്‌കൂളില്‍ പോകാന്‍ മടികാണിക്കുന്നതും അതിനായി പലതരം കള്ളത്തരങ്ങള്‍ പറയുന്നതും നമ്മെ സംബന്ധിച്ച് ഒരു പുതിയ സംഭവമല്ല. എന്നാല്‍ ഈ സഹോദരങ്ങള്‍ സ്‌കൂളില്‍ പോകാതിരിക്കാന്‍ ചെയ്ത കാര്യമറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് ഹരിദ്വാര്‍ പോലീസ്. ഹരിദ്വാറിലെ പഞ്ചവടി കോളനിയിലെ കൗമാരക്കാരായ സഹോദരിയും സഹോദരനുമാണ് എല്ലാവരെയും ഞെട്ടിച്ചത്.

അച്ഛനും അമ്മയ്ക്കും ഒപ്പം ജീവിക്കുന്ന ഇവരെ മാതാപിതാക്കള്‍ മുറിയില്‍ പൂട്ടിയിരിക്കുന്നതായി സംശയിക്കുന്നെന്ന് നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്. എന്നാല്‍ സ്ഥലത്തെത്തി പരിശോധന നടത്തിയ പോലീസ് ഞെട്ടിക്കുന്ന വിവരമാണ് അറിഞ്ഞത്. പതിനെട്ടുകാരിയായ പെണ്‍കുട്ടിയും പതിനഞ്ചുകാരനായ ആണ്‍കുട്ടിയും നാല് വര്‍ഷമായി സ്‌കൂളില്‍ പോകാതിരിക്കാനായി മുറിയടച്ച് ഇരിക്കുകയായിരുന്നു. കുട്ടികള്‍ക്ക് ആവശ്യമുള്ളതെല്ലാം അവര്‍ ഒരു കുറിപ്പായി വാതിലിന് താഴെക്കൂടെ പുറത്ത് അറിയിക്കുകയും മാതാപിതാക്കള്‍ അതെല്ലാം നടത്തിക്കൊടുക്കുകയും ചെയ്തിരുന്നു.

ഇരുവരും വിനോദങ്ങളിലും വിശ്രമിക്കാനുമാണ് ഇഷ്ടപ്പെട്ടിരുന്നതെന്നും സ്‌കൂളില്‍ പോകാനോ പഠിക്കാനോ ഇഷ്ടപ്പെട്ടിരുന്നില്ലെന്നും ഹരിദ്വാര്‍ എസ്പി മംമ്ത വോറ അറിയിച്ചു. അതിനാലാണ് അവര്‍ ഇങ്ങനെയൊരു മാര്‍ഗം കണ്ടെത്തിയത്. 18കാരിയായ പെണ്‍കുട്ടി 2013 മുതല്‍ മുറിയടച്ച് ഇരിക്കുകയാണ്. ഇതുകണ്ടാണ് ആണ്‍കുട്ടിയും സ്‌കൂളില്‍ പോകുന്നത് നിര്‍ത്തിയതും മുറിയടച്ച് ഇരിക്കാന്‍ തുടങ്ങിയതും. മുറിയടച്ചിരുന്ന കുട്ടികള്‍ ആവശ്യപ്പെട്ട പ്രകാരം മാതാപിതാക്കള്‍ ഇവര്‍ക്ക് മൊബൈല്‍ ഫോണും ലാപ്‌ടോപ്പും വാങ്ങിക്കൊടുത്തിരുന്നെന്നും. എല്ലാ നേരവും ഭക്ഷണം മുറിയില്‍ എത്തിച്ചിരുന്നെന്നും വോറ വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍