UPDATES

വൈറല്‍

വിമാനത്തില്‍ നിന്ന് ചാടാനുമുണ്ട്, ചില കാരണങ്ങള്‍…

ഒരു കയ്യില്‍ പൊക്കിപ്പിടിച്ച പ്ലക്കാഡുമായാണ് ചാടിയത്. ഐ ആം ഫാളിംഗ് ഫോര്‍ യു, പ്രോം? എന്ന് അതില്‍ എഴുതിയിരിക്കുന്നു.

പ്രണയം അറിയിക്കാനും വിവാഹാഭ്യര്‍ത്ഥന നടത്താനും ആളുകള്‍ പല വഴികള്‍ തേടാറുണ്ട്. ഇവിടെ പ്രണയിക്കുന്ന പെണ്‍കുട്ടിയോട് ഡേറ്റിംഗിന് അനുമതി ചോദിക്കാന്‍ യുവാവ് തേടിയിരിക്കുന്നത് സാധാരണ ആരും ചെയ്യാനിടയില്ലാത്ത പരിപാടിയാണ്. വിമാനത്തില്‍ നിന്ന് ചാടിയാണ് ടിം മിയര്‍ എന്ന യുവാവിന്റെ സാഹസിക ഡേറ്റിംഗ് അഭ്യര്‍ത്ഥന. കാറ്റി എന്ന പെണ്‍കുട്ടിയോട്. വ്യത്യസ്തമായ ഒരു സ്‌കൈ ഡൈവിംഗ്.

ഒരു കയ്യില്‍ പൊക്കിപ്പിടിച്ച പ്ലക്കാഡുമായാണ് ചാടിയത്. ഐ ആം ഫാളിംഗ് ഫോര്‍ യു, പ്രോം? എന്ന് അതില്‍ എഴുതിയിരിക്കുന്നു. ‘ഡിയര്‍ കെപി ഐ ആം ഫാളിംഗ് ഫോര്‍ യു’ എന്ന എല്ലി ഗൗള്‍ഡിംഗിന്റെ പ്രശസ്തമായ ഗാനം. ഇതിന്റെ വീഡിയോ പകര്‍ത്തുന്നുണ്ട്. ഏതായാലും സംഗതി ഏറ്റു. പാരച്യൂട്ടില്‍ ഭൂമിയില്‍ കാല് കുത്തിയപ്പൊ കാറ്റി ഓടിയെത്തി. ടിമ്മിനെ കെട്ടിപ്പിടിച്ചു. റോസാപ്പൂ വാങ്ങി. ടിമ്മിന്റെ ആവശ്യം അംഗീകരിച്ചു.

വീഡിയോ:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍