UPDATES

വൈറല്‍

“സ്‌നൂപ്പേന്ദ്ര ലോഗ്‌സ് ഇന്‍” – കംപ്യൂട്ടര്‍ നിരീക്ഷണത്തില്‍ മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ദ ടെലഗ്രാഫ്

Narendra ‘Snoopendra’ Modi logs into our digital world (നരേന്ദ്ര സനൂപ്പേന്ദ്ര മോദി നമ്മുടെ ഡിജിറ്റല്‍ ലോകത്തേയ്ക്ക് ലോഗ് ഇന്‍ ചെയ്യുന്നു)

ഇന്നത്തെ ദ ടെലഗ്രാഫ് പത്രത്തിന്റെ ഒന്നാം പേജിലെ പ്രധാന വാര്‍ത്തയുടെ തലക്കെട്ട് Snoopendra Modi Logs in എന്നാണ്. കര്‍ട്ടന്‍ നീക്കി നോക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോയും കാണാം. വ്യക്തികളുടെ കംപ്യൂട്ടറിലും മൊബൈലുകളിലുമുള്ള വിവരങ്ങള്‍ നിരീക്ഷിക്കാന്‍ രാജ്യത്തെ 10 അന്വേഷണ ഏജന്‍സികള്‍ക്ക് അനുമതി നല്‍കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിവാദ ഉത്തരവ് സംബന്ധിച്ചാണ് വാര്‍ത്ത. വ്യക്തികളുടെ സൗകാര്യ വിവരങ്ങളിലേയ്ക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ നുഴഞ്ഞുകയറ്റമാണിതെന്ന് ചൂണ്ടിക്കാട്ടി ശക്തമായ വിമര്‍ശനങ്ങളാണ് വിവിധ കോണുകളില്‍ നിന്ന് വരുന്നത്. ഈ സാഹചര്യത്തില്‍ പിന്തുടരല്‍, നിരീക്ഷണം, ഒളിഞ്ഞുനോട്ടം എന്നെല്ലാം അര്‍ത്ഥം വരുന്ന snooping എന്ന വാക്കുപയോഗിച്ച് ശ്രദ്ധേയമായ തലക്കെട്ട് നല്‍കിയിരിക്കുകയാണ് ടെലഗ്രാഫ്.

മോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയുള്ള രൂക്ഷമായ വിമര്‍ശനങ്ങള്‍ കൗതുകകരമായി തലക്കെട്ടുകളായി ടെലഗ്രാഫിന്റെ മുന്‍ പേജില്‍ മുമ്പും പലതവണ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതുപോലൊന്നാണ് ഇന്നത്തെ ‘സനൂപ്പേന്ദ്ര’. ടെലിഗ്രാഫ് ഓണ്‍ലൈന്‍ പ്രിന്റ് എഡിഷനേക്കാള്‍ കുറച്ചുകൂടി കടുപ്പിച്ച് ഇങ്ങനെ തലവാചകം നല്‍കി – Narendra ‘Snoopendra’ Modi logs into our digital world (നരേന്ദ്ര സനൂപ്പേന്ദ്ര മോദി നമ്മുടെ ഡിജിറ്റല്‍ ലോകത്തേയ്ക്ക് ലോഗ് ഇന്‍ ചെയ്യുന്നു).

സ്വന്തം പൗരന്മാരുടെ സ്വകാര്യതയെ ഭയക്കുന്ന ഭരണകൂടം ഒരു മുന്നറിയിപ്പാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍