UPDATES

സോഷ്യൽ വയർ

‘ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും’ മദ്യപാനികള്‍ക്ക് വേണ്ടിയുള്ള ഗ്രൂപ്പ്‌ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു

മദ്യപാനികളുടെ ഇഷ്ടങ്ങളോ, പ്രശ്‌നങ്ങളോ ചര്‍ച്ച ചെയ്യാന്‍ ആരും തയ്യാറല്ലെന്ന പരാതിക്കു ഉത്തരമാവുകയാണ് ജിഎന്‍പി സി അഥവാ ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്ന സോഷ്യല്‍ മീഡിയ കൂട്ടായ്മ.

സൂര്യന് താഴെയുള്ള എല്ലാ വിഷയങ്ങള്‍ക്കും ഫെയ്സ്ബുക്കില്‍ ഗ്രൂപ്പുകള്‍ ഉണ്ട്. രാഷ്ട്രീയം, സിനിമ, സ്‌പോര്‍ട്‌സ്, സയന്‍സ്, മുതല്‍ ഭക്ഷണ പ്രേമികള്‍ക്ക് അംഗമാകാവുന്ന കൂട്ടായ്മകള്‍ക്ക് വരെ സക്കര്‍ബര്‍ഗിന്റെ കൂടാരത്തില്‍ ഇടങ്ങളുണ്ട്. എന്നാല്‍ ട്രോളര്‍മാരുടെ ഭാഷ കടം എടുത്താല്‍ എന്നും അവഗണന നേരിടുന്ന ഒരു വിഭാഗമാണ് ‘മദ്യപാനികള്‍’, മദ്യപാനികളുടെ ഇഷ്ടങ്ങളോ, പ്രശ്‌നങ്ങളോ ചര്‍ച്ച ചെയ്യാന്‍ ആരും തയ്യാറല്ലെന്ന പരാതിക്കു ഉത്തരമാവുകയാണ് ജി എന്‍ പി സി അഥവാ ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്ന സോഷ്യല്‍ മീഡിയ കൂട്ടായ്മ.

കേവലം മദ്യപാനികളുടെ മാത്രം കൂട്ടായ്മയായി ഗ്രൂപ്പിനെ പരിഗണിക്കാനാവില്ല. ആമുഖമായി തന്നെ ഗ്രൂപ്പ് ഉടമകള്‍ ഇങ്ങനെ പറയുന്നു ‘ സ്വാദിഷ്ടമായ ഭക്ഷണവും ഭക്ഷണങ്ങളോടൊപ്പം നുകരുന്ന മത്തു പിടിപ്പിക്കുന്ന രുചികരമായ പാനീയങ്ങളും അവയുടെ ചിത്രങ്ങളും യാത്രകളും കഥകളും ട്രോളുകളും പോസ്റ്റ് ചെയ്യേണ്ട ഗ്രൂപ്പാണിത്. ഇവിടെ രാഷ്ട്രീയമില്ല മതമില്ല ജാതിയില്ല ആണ് പെണ്ണ് എന്ന വ്യത്യാസവും ഇല്ല പണക്കാരെന്നോ പാവപ്പെട്ടവരെന്നോ ഇല്ല, എല്ലാരും തുല്യര്‍, കുറച്ചു സ്‌നേഹം ഉള്ള സന്തോഷം മാത്രം ആഗ്രഹിക്കുന്ന മനുഷ്യര്‍ മാത്രം.

23 വയസ്സിനു മുകളില്‍ ഉള്ളവരെ മാത്രമേ ആഡ് ചെയ്യാവൂ എന്നത് ഗ്രൂപ്പ് നിയമം ആണ്, ഒപ്പം പൊതു സ്ഥലങ്ങളില്‍ ഇരുന്നുള്ള മദ്യപാനം, വാഹന യാത്രയില്‍ ഉള്ള മദ്യപാനം ഒന്നും പ്രോത്സാഹിപ്പിക്കുകയും ഇല്ല എന്നും അഡ്മിന്മാര്‍ വ്യക്തമാക്കുന്നു. മദ്യഷോപ്പുകളുടെ എണ്ണം കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്ത സ്ഥിതിക്ക് ഇത്തരത്തില്‍ നല്ല മദ്യപാനികളുടെ കൂട്ടായ്മകള്‍ ഉണ്ടാകുന്നതിനെ തെറ്റ് പറയാന്‍ പറ്റില്ല. ദുഃഖം വന്നാലും സന്തോഷം വന്നാലും മദ്യപിക്കുന്ന ശീലമുള്ള കേരളത്തില്‍  ആരംഭിച്ച് വെറും ഒന്നര വര്‍ഷം കൊണ്ട്  ഏകദേശം പത്തു ലക്ഷത്തിലധികം അംഗങ്ങള്‍ ഉണ്ട് ജിഎന്‍പിസി ക്ക്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍