UPDATES

വൈറല്‍

ഈ കൊടിക്കീഴില്‍ ഒറ്റയ്ക്കൊരു പോരാട്ടം; തോക്ക് സംസ്കാരത്തിനും വെടിവയ്പുകള്‍ക്കും എതിരെ എഴ് വയസുകാരി

ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് റെവ.ജോഷ്വ ജി കോളെ ആണ് ഹവാനയുടെ ഒറ്റയാന്‍ പ്രതിഷേധത്തിന്റെ ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. നാഷണല്‍ സ്‌കൂള്‍ വാക്ക് ഔട്ടിന്റെ ഭാഗമായി ഹവാനയുടെ ക്ലാസില്‍ ഒരേയൊരാള്‍ മാത്രമാണ് പ്രതിഷേധവുമായി ക്ലാസ് വിട്ട് പുറത്തിറങ്ങിയത്.

യുഎസിലെ തോക്ക് സംസ്‌കാരത്തിനെതിരെ വീണ്ടും തെരുവിലിങ്ങി വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നതിനിടെ വേറിട്ട പ്രതിഷേധവുമായി ഏഴ് വയസുകാരി ഹവാന എഡ്വേര്‍ഡ്‌സ്. ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് റെവ.ജോഷ്വ ജി കോളെ ആണ് ഹവാനയുടെ ഒറ്റയാന്‍ പ്രതിഷേധത്തിന്റെ ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. നാഷണല്‍ സ്‌കൂള്‍ വാക്ക് ഔട്ടിന്റെ ഭാഗമായി ഹവാനയുടെ ക്ലാസില്‍ ഒരേയൊരാള്‍ മാത്രമാണ് പ്രതിഷേധവുമായി ക്ലാസ് വിട്ട് പുറത്തിറങ്ങിയത്.

കൊളറാഡോയിലെ കൊളംബിയന്‍ സ്‌കൂളില്‍ നടന്ന വെടിവയ്പ്പിന്റെ 19ാം വാര്‍ഷിക ദിനത്തിലാണ് രാജ്യത്തുണ്ടാവുന്ന അതിക്രമങ്ങള്‍ക്കെതിരേ കുട്ടികള്‍ തെരുവിലിറങ്ങിയത്. രാജ്യത്ത് സ്‌കൂളുകളില്‍ അടിക്കടി ഉണ്ടാവുന്ന വെടിവയ്പ്പുകള്‍ തടയണമെന്നാവശ്യപ്പെട്ട് ഇന്നലെ ടെക്സാസില്‍ നിന്നും ചിക്കാഗോ പാര്‍ക്കിലേക്ക് നടത്തിയ റാലിയില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. പ്രതിഷേധത്തില്‍ പങ്കെടുത്തവരിലധികവും 19 വയസ്സില്‍ താഴെയുള്ളവാരാണെന്നതും പ്രകടനത്തെ വ്യത്യസ്ഥമാക്കി.

അതേസമയം വെള്ളിയാഴ്ച നടന്ന പ്രതിഷേധം രണ്ടു മാസത്തിനിടെ യുഎസില്‍ നടക്കുന്ന മുന്നാമത്തെ സംഘടിത വിദ്യാര്‍ത്ഥി നീക്കമാണ്. കഴിഞ്ഞ മാര്‍ച്ചില്‍ പാര്‍ക്ക്‌ലാന്റിലെ മാര്‍ജോറി സ്റ്റോണ്‍മാന്‍ സ്‌കൂളില്‍ നടന്ന വെടിവയ്പ്പില്‍ 17 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചും വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങിയിരുന്നു. അധികാരികളുടെ അനാസ്ഥയാണ് വെടിവയ്പ്പിന് കാരണമെന്നാരോപിച്ചായിരുന്നു പ്രകടനം. അതിനിടെ വെള്ളിയാഴ്ച മാര്‍ച്ച് തുടങ്ങുന്നതിന് തൊട്ടു മുന്‍പും ഫ്‌ലോറിഡയിലെ ഹൈസ്‌കൂളില്‍ വെടിവയ്പ്പുണ്ടായ സാഹചര്യവുമുണ്ടായി. നഗരത്തിലെ ഫോറസ്റ്റ് ഹൈസ്‌കുളിലെത്തിയ 19കാരന്‍ 17 കാരനു നേരെ വെടിയുതിര്‍ക്കുകയായിന്നു. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് ചികില്‍സയിലാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍