UPDATES

ട്രെന്‍ഡിങ്ങ്

“കൊറിയാനോ ഹെര്‍മാനോ അഹോറ എറസ് മെക്‌സിക്കാനോ” “നീ കൊറിയനല്ല, മെക്‌സിക്കന്‍, മെക്‌സിക്കന്‍”…..

മെക്‌സിക്കോയുടെ അനൗദ്യോഗിക ഫുട്‌ബോള്‍ ഗാനമായ സീലിറ്റോ ലിന്‍ഡോ പാടിയായിരുന്നു ആഘോഷം. മെക്‌സിക്കോയിലെ ദക്ഷിണകൊറിയന്‍ അംബാസഡര്‍ കിം സാങ് ഇലും ആഘോഷത്തില്‍ പങ്കുചേര്‍ന്നു. മറ്റൊരു ദക്ഷിണകൊറിയക്കാരനെ മെക്സിക്കോയുടെ ജഴ്സി അണിയിച്ച്തോളിലെടുത്ത് നടന്നു. വായുവിലേക്ക് ഉയര്‍ത്തി.

ഇന്നലെ ലോകകപ്പില്‍ ദക്ഷിണ കൊറിയ നടത്തിയ ഇത്തവണത്തെ ഏറ്റവും വലിയ അട്ടിമറി ജര്‍മ്മനിയുടെ ഹൃദയം തകര്‍ത്തു. ലോകചാമ്പ്യന്മാര്‍ക്ക് നാട്ടിലേയ്ക്ക് മടക്ക ടിക്കറ്റ് നല്‍കി. റഷ്യയില്‍ കിം യോംഗ് ഗ്യോണും സോണ്‍ ഹ്യുങ് മിനും ജര്‍മ്മന്‍ പോസ്റ്റിലേയ്ക്ക് നിറയൊഴിക്കുമ്പോള്‍ അങ്ങ് ദൂരെ മെക്‌സിക്കോ സിറ്റിയില്‍ മെക്‌സിക്കോക്കാര്‍ അര്‍മാദിക്കുകയായിരുന്നു. നൂറ് കണക്കിന് മെക്‌സിക്കന്‍ ആരാധകര്‍ മെക്‌സിക്കോയുടേയും ദക്ഷിണ കൊറിയയുടേയും കൊടികളുമായി ദക്ഷിണ കൊറിയന്‍ എംബസിക്ക് മുന്നില്‍ തടിച്ചുകൂടി. ഇതേസമയം മറ്റൊരു കളിയില്‍ സ്വീഡന്‍ 3-0ന് മെക്‌സിക്കോയെ തകര്‍ത്തതിന്റെ വിഷമമൊന്നും അവര്‍ കാര്യമാക്കിയില്ല. പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചതിന്റെ ആശ്വാസത്തിലായിരുന്നു അവര്‍. എംബസിയിലെ കോണ്‍സുലര്‍ ജനറല്‍ ആയ ഹാന്‍ ബ്യോങ് യിന്നിനെ അവര്‍ തോളിലെടുത്ത് നടന്ന് ആഘോഷിച്ചു. “കൊറിയാനോ ഹെര്‍മാനോ അഹോറ എറസ് മെക്‌സിക്കാനോ” (“കൊറിയന്‍ സഹോദരാ നിങ്ങള്‍ ഇപ്പോള്‍ മെക്‌സിക്കോകാരനാണ്”) എന്ന് അവര്‍ ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ ജയിംസ് വാഗ്നര്‍ എടുത്ത വീഡിയോ വൈറലായിരിക്കുകയാണ്.

മെക്‌സിക്കോയുടെ അനൗദ്യോഗിക ഫുട്‌ബോള്‍ ഗാനമായ സീലിറ്റോ ലിന്‍ഡോ പാടിയായിരുന്നു ആഘോഷം. മെക്‌സിക്കോയിലെ ദക്ഷിണകൊറിയന്‍ അംബാസഡര്‍ കിം സാങ് ഇലും ആഘോഷത്തില്‍ പങ്കുചേര്‍ന്നു. മറ്റൊരു ദക്ഷിണകൊറിയക്കാരനെ മെക്സിക്കോയുടെ ജഴ്സി അണിയിച്ച്തോളിലെടുത്ത് നടന്നു. വായുവിലേക്ക് ഉയര്‍ത്തി. തലസ്ഥാന നഗരത്തിലെ പ്രധാന ചത്വരങ്ങളിലൊന്നിലേയ്ക്ക് ആഘോഷം നീങ്ങി. ലോകകപ്പ് മത്സരങ്ങള്‍ എല്ലാ തവണയും ഇവിടെ വലിയ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. കഴിഞ്ഞ ആറ് ലോകകപ്പുകളിലും മെക്‌സിക്കോ രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്. എന്നാല്‍ അതിനപ്പുറം പോകാന്‍ കഴിഞ്ഞിട്ടില്ല. 1986ലാണ് അവര്‍ അവസാനമായി ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയത്. തിങ്കളാഴ്ച സമാരയിലെ കോസ്‌മോസ് അരീനയില്‍ നടക്കുന്ന പ്രീക്വാര്‍ട്ടറില്‍ മെക്‌സിക്കോ ബ്രസീലിനെ നേരിടും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍