UPDATES

വൈറല്‍

മോദി ഭരണകാലത്ത് രൂപയുടെ മൂല്യം ഉയരും; പഴയ ട്വീറ്റിന്റെ പേരില്‍ രവിശങ്കറിന് ട്രോള്‍ വര്‍ഷം

2014 മാര്‍ച്ചിലാണ് രവിശങ്കര്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുന്ന ഇന്ത്യയുടെ ഭാവി സാമ്പത്തിക നിലയെ കുറിച്ചുള്ള പ്രവചനം നടത്തിയത്.

നരേന്ദ്ര മോദി അധികാരത്തിലെത്തിയാല്‍ രൂപയുടെ മൂല്യം ഡോളറിനെതിരേ 40 രൂപയിലെത്തുമെന്ന ആത്മീയ നേതാവ് രവിശങ്കറിന്റെ പഴയ ട്വീറ്റുമായി സോഷ്യല്‍ മീഡിയ. 2014 മാര്‍ച്ചിലാണ് രവിശങ്കര്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുന്ന ഇന്ത്യയുടെ ഭാവി സാമ്പത്തിക നിലയെ കുറിച്ചുള്ള പ്രവചനം നടത്തിയത്.

എന്നാല്‍ നാലു വര്‍ഷത്തിനു ശേഷം രുപയുടെ മൂല്യം ഡോളറിനെതിരേ ചരിത്രത്തിലെ താഴ്‌ന്ന നിലയിലെത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് സാമൂഹിക മാധ്യമങ്ങള്‍ രവിശങ്കറിന്റെ പഴയ ട്വീറ്റ് കുത്തിപ്പൊക്കിയിട്ടുള്ളത്.
മോദിയുടെ സാമ്പത്തിക നില ഭദ്രമാക്കല്‍ വല്ലാത്ത വല്ലാത്ത ചെയ്ത്തായിപ്പോയെന്നും, സ്വാമിജിയുടെ പ്രവചനം അച്ചട്ടായെന്നും സോഷ്യല്‍ മീഡിയ പരിഹസിക്കുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയ തുടര്‍ച്ചയായ ഇടിവിന് ശേഷം 69.76 രൂപയില്‍ നിന്നും 33 പൈസ ഇടിഞ്ഞ രുപയുടെ മുല്യം ഇപ്പോള്‍ 1 ഡോളറിന് 70.09 രൂപയാണ്. ചരിത്രത്തിലാദ്യമായാണ് രൂപയുടെ മൂല്യം ഒരു ഡോളറിന് 70 പിന്നിട്ടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍