UPDATES

വൈറല്‍

പട്ടേല്‍ പ്രതിമ ഉദ്ഘാടനം; കര്‍ഷക പ്രതിഷേധം ഭയന്ന്‌ ഓരോ മോദി ബാനറിനും മൂന്ന് പോലീസ്!

. പ്രദേശവാസികളും കര്‍ഷകരും ആദിവാസികളും കടുത്ത പ്രതിഷേധവുമായി രംഗത്തെത്താന്‍ തുടങ്ങിയതോടെ മോദിയുടെയും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെയും ചിത്ര ചെറുതാക്കി നല്‍കി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതിയായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ അനാച്ഛാദനം ഇന്ന് നടക്കുമ്പോള്‍ പ്രദേശത്തെ കര്‍ഷകര്‍ ശക്തമായ പ്രതിഷേധത്തിനാണ് ഒരുങ്ങുന്നത്. ഏകതാ പ്രതിമയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഏകതാ യാത്രയും ബിജെപി നടത്തുന്നുണ്ട്. ഇതിനായി നിരവധി ബാനറുകള്‍ സര്‍ക്കാര്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ ബാനറുകള്‍ സംരക്ഷിക്കുകയെന്നതും കൂടിയായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗുജറാത്ത് പോലീസിന്റെ ചുമതല. ബാനറിന് കാവല്‍ നില്‍ക്കുന്ന പോലീസിന്റെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണിപ്പോള്‍.

പ്രതിമയ്‌ക്കെതിരെ പ്രദേശത്തെ ആദിവാസികളും ഗ്രാമവാസികളും കര്‍ഷകരും നടത്തുന്ന പ്രതിഷേധം ശക്തമായത്തോടെ ഓരോ ബാനറുകള്‍ക്കും കീഴില്‍ മൂന്നു പോലീസുകാരെ വീതമാണ് അധികൃതര്‍ കാവല്‍നിര്‍ത്തിയിരിക്കുന്നത്. ഉദ്ഘാടന ദിവസമായ ഇന്ന് ആത്മാഹുതി നടത്തുമെന്ന് ചില കര്‍ഷകര്‍ ഭീഷണിയും മുഴക്കിയിട്ടുണ്ട്.

നേരത്തെ സ്ഥാപിച്ച ബാനറുകളില്‍ മോദിയുടെ വലിയ ചിത്രമായിരുന്നു നല്‍കിയിരുന്നത്. പ്രദേശവാസികളും കര്‍ഷകരും ആദിവാസികളും കടുത്ത പ്രതിഷേധവുമായി രംഗത്തെത്താന്‍ തുടങ്ങിയതോടെ മോദിയുടെയും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെയും ചിത്ര ചെറുതാക്കി നല്‍കി. പകരം, ആദിവാസി നേതാവ് ബിസ്റ മുണ്ടയുടെ വലിയ ചിത്രം നല്‍കുകയും ചെയ്തു. ഇതിലൂടെ പ്രതിഷേധത്തെ തണുപ്പിക്കാമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടിയത്.

തങ്ങളുടെ നാട്ടിലേയ്ക്ക് വരേണ്ടെന്ന് പ്രധാനമന്ത്രിയോട് കേവദിയ ഗ്രാമവാസികള്‍ പറയുന്നത്. അവര്‍ പ്രധാനമന്ത്രിയ്ക്ക് എഴുതിയ കത്തില്‍ പറയുന്നത്, ‘സ്‌കൂള്‍, ആശുപത്രി, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പോലും ഞങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍, പ്രതിമ നിര്‍മിക്കാന്‍ വേണ്ടി നിങ്ങള്‍ കോടികള്‍ ചെലവഴിക്കാന്‍ തയ്യാറായി. ഇപ്പോഴിതാ ഉദ്ഘാടനച്ചടങ്ങിന് വേണ്ടിയും കോടികള്‍ ചെലവഴിക്കുന്നു. ഹൃദയം തകര്‍ന്ന് ഞങ്ങളെല്ലാവരും പറയുകയാണ്, നിങ്ങള്‍ ഞങ്ങളുടെ ഗ്രാമത്തിലേക്കോ ജില്ലയിലേക്കോ വരരുത്’

കേവദീയ ഗ്രാമത്തില്‍നിന്നും 60 കിലോമീറ്റര്‍ മാറിയാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ഈ പ്രദേശത്തെ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പേരിലുള്ള പഞ്ചസാര മില്‍ 11 വര്‍ഷം മുന്‍പ് നരേന്ദ്രമോദി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് പൂട്ടിയത്. നാലു ജില്ലകളിലെ 1500 ഓളം കര്‍ഷകരെയാണ് ഇതു ബാധിച്ചത്. മില്ലിലേക്ക് കൊടുത്ത 2.62 ലക്ഷം ടണ്‍ കരിമ്പുകളുടെ വിലയായി ഇന്നും കര്‍ഷകര്‍ക്ക് ലഭിക്കാനുള്ളത് 12 കോടി രൂപയാണ്. 11 വര്‍ഷം കാത്തിരുന്നിട്ടും 12 കോടി രൂപ കിട്ടാത്ത സാഹചര്യത്തിലാണ് 3000 കോടി രൂപ ചെലവിട്ട് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.

 

ആര്‍എസ്എസിനെ നിരോധിക്കുന്നു; സര്‍ദാര്‍ പട്ടേല്‍ നിരോധനം നീക്കുന്നു- ഭാഗം 5

Explainer: 182 മീറ്റർ കുത്തനെ ഗുജറാത്തിലുയര്‍ന്ന ഇന്ത്യയുടെ ‘ആത്മാഭിമാനം’; എന്തുകൊണ്ട് സര്‍ദാര്‍ പട്ടേൽ പ്രതിമ?

പട്ടേൽ പ്രതിമയുടെ ഉദ്ഘാടന ദിവസം 72 ഗ്രാമങ്ങളില്‍ അടുപ്പ് പുകയില്ല; മോദിക്കെതിരെ പ്രതിഷേധവുമായി ആദിവാസികൾ

ഇന്ത്യയുടെ നിലനില്‍പ്പിനെ കുറിച്ച് ചോദ്യം ഉയര്‍ത്തുന്നവര്‍ക്കുള്ള മറുപടിയാണ് സ്റ്റാച്യു ഓഫ് യൂനിറ്റി: പ്രധാനമന്ത്രി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍