UPDATES

വൈറല്‍

“അയ്യോ സാറേ പോകല്ലേ”, സ്‌കൂളില്‍ നിന്ന് സ്ഥലം മാറി പോകുന്ന ‘ഭഗവാന്‍ മാഷെ’ വിടാതെ വിദ്യാര്‍ത്ഥികള്‍

പിന്നില്‍ നിന്ന് കെട്ടിപ്പിടിച്ച് സാറിനെ പോകാന്‍ ഞങ്ങള്‍ സമ്മതിക്കില്ലെന്ന് സ്‌നേഹത്തോടെയും കരഞ്ഞുകൊണ്ടും പറയുന്ന വിദ്യാര്‍ത്ഥികള്‍. അവരുടെ സ്‌നേഹപ്രകടനത്തില്‍ കണ്ണ് നിറഞ്ഞ് അധ്യാപകന്‍.

സ്‌കൂളില്‍ നിന്ന് സ്ഥലം മാറ്റം കിട്ടി പോകുന്ന അധ്യാപകനെ വിടാതെ പിന്തുടര്‍ന്ന് പോകരുതെന്ന് അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍. പിന്നില്‍ നിന്ന് കെട്ടിപ്പിടിച്ച് സാറിനെ പോകാന്‍ ഞങ്ങള്‍ സമ്മതിക്കില്ലെന്ന് സ്‌നേഹത്തോടെയും കരഞ്ഞുകൊണ്ടും പറയുന്ന വിദ്യാര്‍ത്ഥികള്‍. അവരുടെ സ്‌നേഹപ്രകടനത്തില്‍ കണ്ണ് നിറഞ്ഞ് അധ്യാപകന്‍. തമിഴ്‌നാട്ടിലെ തിരുവല്ലൂരിലുള്ള വെളിയഗരം സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ നിന്നുള്ള വികാരനിര്‍ഭരമായ രംഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ദ ന്യൂസ് മിനുട്ട് ആണ്. ജി ഭഗവാന്‍ എന്ന 28കാരനായ ഇംഗ്ലീഷ് അധ്യാപകനെയാണ് വിദ്യാര്‍ത്ഥികള്‍ പോകാന്‍ സമ്മതിക്കാതെ ചേര്‍ത്തുപിടിച്ചത്.

തിരുട്ടാനിയ്ക്കടുത്ത് അരുങ്കുളത്തുള്ള ഹൈസ്‌കൂളിലേയ്ക്കാണ് ഭഗവാന്‍ സ്ഥലം മാറ്റം കിട്ടിയത്. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ തീവ്രമായ സ്‌നേഹപ്രകടനം അധികൃതരേയും സ്വാധീനിച്ചിരിക്കുന്നത്. ട്രാന്‍സ്ഫര്‍ ഓര്‍ഡറില്‍ തീരുമാനമെടുക്കുന്നത് 10 ദിവസത്തേയ്ക്ക് മാറ്റി വച്ച അധികൃതര്‍ ഭഗവാനെ അരുങ്കുളം സ്‌കൂളിലേയ്ക്ക് വിടണോ അതോ വെളിയഗരത്ത് തന്നെ നിര്‍ത്തിയാല്‍ മതിയോ എന്നാണ് ആലോചിക്കുന്നത്. രക്ഷിതാക്കളും കുട്ടികളുടെ പ്രതിഷേധത്തിനൊപ്പമാണ്.

2014ല്‍ വെളിയഗരം സ്‌കൂളില്‍ ജോലിക്ക് ചേര്‍ന്ന ഭവാന്റെ ആദ്യ അധ്യാപക ജോലിയാണിത്. ആറ് മുതല്‍ 10 വരെ ക്ലാസുകളിലെ കുട്ടികളെ ഭഗവാന്‍ ഇംഗ്ലീഷ് പഠിപ്പിച്ചിരുന്നു. ജൂനിയര്‍ ഗ്രാജുവേറ്റ് ടീച്ചര്‍ എന്ന നിലയ്ക്കാണ് ഭഗവാനെ നിയമിച്ചത്. സ്റ്റാഫുകളുടെ എണ്ണം നോക്കിയാല്‍ അധ്യാപക – വിദ്യാര്‍ത്ഥി അനുപാതത്തില്‍ അധികം. സ്വാഭാവികമായും അധ്യാപകര്‍ കുറവുള്ള സ്‌കൂളിലേയ്ക്ക് സ്ഥലം മാറ്റി. ഭഗവാന്‍ തന്നെയാണ് ടീച്ചേര്‍സ് ട്രാന്‍സ്ഫര്‍ കൗണ്‍സിലിംഗില്‍ വച്ച് അരുങ്കുളം സ്‌കൂള്‍ തിരഞ്ഞെടുത്തതും.

(ഫോട്ടോയ്ക്ക് കടപ്പാട് – ദ ന്യൂസ് മിനുട്ട്/ PHOTO COURTESY – THE NEWS MINUTE)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍