UPDATES

വൈറല്‍

ആട്ടവും പാട്ടും നടക്കട്ടെ, വിദ്യാര്‍ത്ഥികള്‍ വേണമെങ്കില്‍ ടെറസില്‍ ഇരുന്ന് പരീക്ഷയെഴുത്

മധ്യപ്രദേശിലെ ഒരു സ്‌കൂളിലാണ് ഇത്തരത്തില്‍ നടന്നത്

മധ്യപ്രദേശിലെ തിക്കാംഗഡിലെ ഒരു സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ ടെറസില്‍ ഇരുന്ന് പരീക്ഷയെഴുതേണ്ടി വന്നു. കാരണം വേറൊന്നുമല്ല, സ്‌കൂള്‍ ഗ്രൗണ്ടില്‍ ഡാന്‍സ് നടക്കുന്നതുകൊണ്ട്. എന്നാല്‍ ഈ പരിപാടിക്ക് സ്‌കൂളുമായി ബന്ധമൊന്നുമില്ല, രാഷ്ട്രീയക്കാരാണ് സംഘാടകര്‍. ഏതോ പ്രാദേശിക നേതാവിന്റെ സ്മരണാര്‍ത്ഥം സംഘടിപ്പിക്കുന്ന എംഎല്‍എ കപ്പ് ടൂര്‍ണമെന്റിന്റെ ഭാഗമായിരുന്നു ഈ ആഘോഷം.

സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു വീഡിയോയില്‍ കൂടിയാണ് സ്‌കൂള്‍ ഗ്രൗണ്ടിലെ ഡാന്‍സും ടെറസിലിരുന്നുള്ള വിദ്യാര്‍ത്ഥികളുടെ പരീക്ഷയെഴുത്തും പുറത്തറിഞ്ഞതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

"</p

ഈ വീഡിയോയില്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ മഞ്ഞ സാരിയുടുത്ത ഒരു സ്ത്രീ നൃത്തം ചെയ്യുകയും ചുറ്റും കൂടി നില്‍ക്കുന്ന ആള്‍ക്കൂട്ടം അവരെ കൈയടിച്ചു പ്രോത്സാഹിപ്പിക്കുകയുമാണ്, താമസിയാതെ വേറൊരു സ്ത്രീകൂടെ ഡാന്‍സ് ചെയ്യാന്‍ ഒപ്പം കൂടുന്നുണ്ട്. ഈ ദൃശ്യങ്ങളില്‍ നിന്നും പിന്നെ കാണുന്നത് ഇതേ സ്‌കൂളിന്റെ ഒരു കെട്ടിടത്തിന്റെ ടെറസില്‍ നിലത്തിരുന്ന് വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുന്നതാണ്. പരിശോധകന്മാരൊക്കെയുണ്ടെങ്കിലും നിലത്ത് ചമ്രം പടിഞ്ഞിരുന്ന് കാല്‍മുട്ടിനുമേല്‍ പേപ്പര്‍ വച്ച് പരീക്ഷയെഴുതേണ്ട കഷ്ടപ്പാടാണ് വിദ്യാര്‍ത്ഥികള്‍ക്ക്.

"</p

എന്നാല്‍ സ്‌കൂളില്‍ നടന്ന ഈ സംഭവത്തെ കുറിച്ച് തങ്ങള്‍ക്ക് വിവരമൊന്നും കിട്ടിയിരുന്നില്ലെന്നാണ് ജില്ല ഭരണകൂടം വ്യക്തമാക്കുന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് യാതൊരു പരാതിയും തങ്ങള്‍ക്ക് കിട്ടിയിട്ടില്ലെന്നും അവര്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷമാണ് ഉത്തര്‍പ്രദേശിലെ മിര്‍സാപൂറിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിന്റെ ക്ലാസ് റൂം ഡാന്‍സ് ബാര്‍ ആക്കി ഉപയോഗിച്ചത്. വില്ലേജ് കൗണ്‍സിലറുടെ നേതൃത്വത്തിലായിരുന്നു അന്നത്തെ ആഘോഷം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍