UPDATES

വൈറല്‍

ലൗഡ്‌സ്പീക്കറിലൂടെയുള്ള ബാങ്ക് വിളികള്‍ മതപരമായ അടിച്ചേല്‍പ്പിക്കല്‍: സുചിത്ര കൃഷ്ണമൂര്‍ത്തി

എന്റെ കടമകളേയോ ദൈവവിശ്വാസത്തെയോ സംബന്ധിച്ച് ഓര്‍മ്മിപ്പിക്കാന്‍ ലൗഡ് സ്പീക്കറുകള്‍ ആവശ്യമില്ല – സുചിത്ര ട്വീറ്റ് ചെയ്തു.

ലൗഡ് സ്പീക്കറിലൂടെയുള്ള ബാങ്ക് വിളികള്‍ മതപരമായ അടിച്ചേല്‍പ്പിക്കലാണെന്ന് നടിയും ഗായികയുമായ സുചിത്ര കൃഷ്ണമൂര്‍ത്തി. പുലര്‍ച്ചെ ഉച്ചഭാഷിണി ഇത്തരത്തില്‍ ഉപയോഗിക്കുന്നതിലാണ് സുചിത്ര ട്വിറ്ററില്‍ വിയോജിപ്പ് രേഖപ്പെടുത്തിയത്. രാവിലെ 4.45ന് വീട്ടിലെത്തിയപ്പോള്‍ അസഹ്യമായ തരത്തില്‍ രണ്ട് തവണ ബാങ്ക് വിളി കേട്ടെന്നാണ് സുചിത്ര ട്വീറ്റ് ചെയ്തത്. ഇത് മതപരമായ കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതാണെന്നും സുചിത്ര അഭിപ്രായപ്പെട്ടു.

സുചിത്രയുടെ ട്വീറ്റിനോട് പ്രതികരിച്ച് മാധ്യമപ്രവര്‍ത്തക സാഗരിക ഘോഷ് രംഗത്തെത്തി. ബാങ്ക് വിളിയെ എതിര്‍ക്കുന്ന ഹിന്ദു സെലിബ്രിറ്റികളോട് എനിക്ക് പറയാനുള്ള ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ എഴുന്നേല്‍ക്കുന്നത് ഹിന്ദു വിശ്വാസപ്രകാരം വളരെ നല്ലതാണെന്നാണ്. ബാങ്ക് വിളി മാത്രമേ നിങ്ങളെ അതിന് സഹായിക്കൂ എന്നും സാഗരിക തമാശയായി പറഞ്ഞു. എന്നാല്‍ സുചിത്ര വിടുന്ന മട്ടില്ല. ഞാന്‍ എന്റെ സൗകര്യത്തിനനുസരിച്ച് ബ്രാഹ്മ മുഹൂര്‍ത്തത്തിലോ അല്ലാതെയോ എഴുന്നേല്‍ക്കും. പ്രാര്‍ത്ഥിക്കും, യോഗ ചെയ്യും. എന്റെ കടമകളേയോ ദൈവവിശ്വാസത്തെയോ സംബന്ധിച്ച് ഓര്‍മ്മിപ്പിക്കാന്‍ ലൗഡ് സ്പീക്കറുകള്‍ ആവശ്യമില്ല – സുചിത്ര വീണ്ടും ട്വീറ്റ് ചെയ്തു.

താന്‍ ബാങ്ക് വിളിയ്‌ക്കോ ലൗഡ് സ്പീക്കറിലൂടെ ബാങ്ക് വിളി കേള്‍പ്പിക്കുന്നതിനോ എതിരല്ലെന്നും പുലര്‍ച്ചെ അഞ്ച് മണി പോലുള്ള സമയങ്ങളില്‍ ഇത്തരത്തില്‍ ചെയ്യുന്നതിനോട് മാത്രമാണ് എതിര്‍പ്പുള്ളതെന്നും സുചിത്ര പിന്നെ കുറിച്ചു. ചിലര്‍ ബാങ്ക് വിളി സംബന്ധിച്ച് നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് ഗായകന്‍ സോനു നിഗമിന് നേരിടേണ്ടി വന്ന സൈബര്‍ ആക്രമണം ഓര്‍മ്മിപ്പിച്ചാണ് സുചിത്രയ്ക്ക് മുന്നറിയിപ്പ് നല്‍കിയത്. ബാങ്ക് വിളി തന്റെ ഉറക്കം തടസപ്പെടുത്തുന്നതായി സോനു നിഗം മുമ്പ് ട്വിറ്ററില്‍ അഭിപ്രായപ്പെട്ടിരുന്നു. ക്ഷേത്രത്തില്‍ നിന്നായാലും പള്ളിയില്‍ നിന്നായാലും ശരി ഇത്തരത്തിലുള്ള ശബ്ദമലിനീകരണം അസഹ്യമാണെന്ന് സോനു നിഗം അഭിപ്രായപ്പെട്ടു. സോനുവിന്റെ ട്വീറ്റ് വലിയ വിവാദമായി മാറി.

തന്റെ വീടിനടുത്തുള്ള മുസ്ലീംപള്ളിയില്‍ നിന്നുള്ള ബാങ്ക് വിളിയുടെ ശബ്ദം ഉള്‍ക്കൊള്ളുന്ന വീഡിയോയും സോനു പോസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് മതനേതാക്കളും യാഥാസ്ഥിതികരും സോനുവിനെതിരെ രംഗത്തെത്തി. വെസ്റ്റ് ബംഗാള്‍ യുണൈറ്റഡ് മൈനോരിറ്റി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സയിദ് ഷാ ആതിഫ് അലി അല്‍ ഖദ്രി, സോനു നിഗത്തിന്റെ തല മൊട്ടയടിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. ഇതിനെ പരിഹസിച്ച് സോനു തന്റെ തല മൊട്ടയടിക്കുകയും ചിത്രം പോസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് സോനു നിഗം ട്വിറ്റര്‍ അക്കൗണ്ട് തന്നെ ഡീ ആക്ടിവേറ്റ് ചെയ്യുകയാണുണ്ടായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍