UPDATES

വൈറല്‍

കാണിക്ക വഞ്ചിയില്‍ പണം ഇടരുത്; ദേവസ്വം ബോര്‍ഡിനെതിരായ സുരേഷ് ഗോപിയുടെ പഴയ പ്രസംഗം ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ വൈറലാവുന്നു

തിങ്ക് ഓവര്‍ കേരളയെന്ന ഫേസ് ബുക്ക് പേജില്‍ ജുലൈ 29 ന് പോസ്റ്റ് ചെയ്തിട്ടുള്ള വീഡിയോ ശബരിമല സ്ത്രീ പ്രവേശന വിഷയം വീണ്ടും സജീവമായതോടെ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച കോടതി വിധിയെ ചൊല്ലി സാമൂഹികമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ശക്തമായ തര്‍ക്കങ്ങളും ചര്‍ച്ചകളും നടക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന ദേവസ്വം ബോര്‍ഡിനെ വിര്‍ശിക്കുന്ന സുരേഷ് ഗോപി എം പിയുടെ വീഡിയോ വൈറലാവുന്നു. കേരളത്തിലെ ഒരു ദേവസ്വം ബോര്‍ഡിലെ അമ്പലത്തിലും ഇനിമുതല്‍ ഒരു വര്‍ഷത്തേക്ക് കാണിക്ക വഞ്ചിയില്‍ ഒരു പൈസയും ഇടുകയില്ലെന്ന് തീരുമാനിക്കുക എന്നാഹ്വാനം ചെയ്യുന്ന പഴയ വീഡിയോ ആണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കപ്പെടുന്നത്.

ദേവസ്വത്തിന് കീഴിലുള്ള ചെറുതും വലുതുമായ എല്ലാ ക്ഷേത്രങ്ങളിലും ഇത്തരത്തില്‍ സാമ്പത്തിക അച്ചടക്കം കര്‍ശനമായി ഒരു വര്‍ഷം പാലിച്ചാല്‍ എന്താണ് ഭക്തന്‍, എന്ന് സര്‍ക്കാരിനും ബോര്‍ഡിനും വ്യക്തമാവും. അമ്പലത്തില്‍ ദേവസ്വം ബോര്‍ഡിനു വരുമാനമുണ്ടാക്കുന്ന ഒരു വഴിപാടും പ്രതിക്ഷേധത്തിന്റെ ഭാഗമായി നിര്‍ത്തി വയക്കണം. ദൈവത്തിന് നല്‍കാനുള്ളത് വീട്ടില്‍ സുക്ഷിക്കുന്ന കാണിക്കവഞ്ചില്‍ നിക്ഷേപിക്കാമെന്നും, ശബരിമല അമ്പലത്തിലെ കാണിക്ക വഞ്ചി തുറക്കുമ്പോള്‍ ദേവസ്വം ബോര്‍ഡ് ഞെട്ടണമെന്നും സുരേഷ് ഗോപി പറയുന്നതാണ് വീഡിയോ.

തിങ്ക് ഓവര്‍ കേരളയെന്ന ഫേസ്ബുക്ക് പേജില്‍ ജുലൈ 29 ന് പോസ്റ്റ് ചെയ്തിട്ടുള്ള വീഡിയോ ശബരിമല സ്ത്രീ പ്രവേശന വിഷയം വീണ്ടും സജീവമായതോടെ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. വിശ്വാസികളുടെ ശക്തി സര്‍ക്കാറിന് മനസിലാക്കണം എന്നും, വിഷയം കേരളത്തില്‍ പ്രധാന ചര്‍ച്ച വിഷയമാകട്ടെ എന്നും പോസ്റ്റ് പറയുന്നു.

 

ശബരിമല വിധി ഒരു മുന്നറിയിപ്പാണ്; ജീർണത ബാധിച്ച ക്രിസ്ത്യൻ, മുസ്‌ലിം മത വൈതാളികര്‍ക്കും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍