UPDATES

സോഷ്യൽ വയർ

സൂര്യയും രാകുല്‍ പ്രീതും ആലപ്പുഴയില്‍; താരങ്ങളെ കാണാന്‍ ആവേശം മൂത്ത് തെങ്ങില്‍ കയറി ആരാധകന്‍/ വീഡിയോ

പുന്നമടക്കായലില്‍ നടക്കുന്ന ഷൂട്ടിങ് കാണാന്‍ ആയിരക്കണക്കിന് ആരാധകരാണ് ലൊക്കേഷനിലെത്തിയത്.

സൂര്യയും രാകുല്‍ പ്രീത് സിങ്ങും ആലപ്പുഴയില്‍. ഷൂട്ടിങ്ങിനായി എത്തിയ താരങ്ങളെ കാണാന്‍ ആരാധകരുടെ തിരക്കാണ്. പൊളിറ്റിക്കല്‍ ത്രില്ലറായ നന്ദഗോപാലന്‍ കുമാരന്‍ എന്ന ‘എന്‍ജികെ’യുടെ അവസാനത്തെ ഷെഡ്യൂളിനായാണ് താരങ്ങള്‍ ആലപ്പുഴയില്‍ എത്തിയത്.

പുന്നമടക്കായലില്‍ നടക്കുന്ന ഷൂട്ടിങ് കാണാന്‍ ആയിരക്കണക്കിന് ആരാധകരാണ് ലൊക്കേഷനിലെത്തിയത്. സൂര്യയെ കാണാന്‍ ആവേശം മൂത്ത് ഒരു ആരാധകന്‍ തെങ്ങില്‍ കയറുന്നതും ഈര്‍ന്ന് താഴോട്ട് പോകുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലാണ്.

ഹൗസ് ബോട്ടലും കരയിലുമായിട്ട് ചിത്രത്തിലെ ഗാനരംഗങ്ങളായിരുന്നു കഴിഞ്ഞ ദിവസം ചിത്രീകരിച്ചത്. രാകൂല്‍ പ്രീതിനെ കൂടാതെ മലയാളത്തിലൂടെ സിനിമയിലേക്ക് എത്തിയ സായ് പല്ലവിയും ചിത്രത്തില്‍ പ്രധാനവേഷത്തിലുണ്ട്.

കെ. സെവവരാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വങിക്കുന്നത് യുവന്‍ ശങ്കര്‍ രാജയാണ്. ചിത്രത്തിന്റെ റിലീസ് തിയതി അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിട്ടില്ല.

മോഹന്‍ലാല്‍ എന്ന ഇന്ത്യന്‍ സിനിമയിലെ വിലയേറിയ താരം

ഗോദാര്‍ദ് മുതല്‍ ജോണ്‍ എബ്രഹാം വരെയുള്ള സിനിമാ കലണ്ടര്‍!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍