കുട്ടികളില്‍ ഒരാളെ രക്ഷിച്ചുകൊണ്ടു വരുന്ന അബ്ദിന്റെ ചിത്രം മറ്റൊരു ഫോട്ടോഗ്രാഫര്‍ പകര്‍ത്തുകയായിരുന്നു
ബോംബ് സ്ഫോടനത്തില്‍ പരിക്കേറ്റ കുട്ടിയെയും എടുത്ത് ഓടുന്ന സിറിയന്‍ ഫോട്ടോഗ്രാഫറുടെ ഹൃദയഭേദകമായ ചിത്രങ്ങള്‍
ഒരു ഫോട്ടോഗ്രാഫറെ സംബന്ധിച്ചടത്തോളം വിലപ്പെട്ട പല ദൃശ്യങ്ങളും കിട്ടുമായിരുന്നു ആ സമയത്ത്. എന്നിട്ടും അബ്ദ അല്‍-ഖാദര്‍ ഹബാക്ക് തന്റെ ക്യാമറ താഴ്ത്തിവെച്ച് ആ കുട്ടികളെ രക്ഷിക്കാനായി സ്വന്തം ജീവന്‍ പോലും മറന്ന് ഓടുകയായിരുന്നു. അബ്ദ് സിറിയന്‍ ഫോട്ടോഗ്രാഫറാണ്. സിറിയയിലെ യുദ്ധഭൂമികളില്‍ നിന്ന് അബ്ദ് പകര്‍ത്തിയ പല ചിത്രങ്ങളും മാധ്യമങ്ങള്‍ ലോകത്തെ കാണിച്ചു.
ഇന്ന് അബ്ദിനെതന്നെയാണ് മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ലോകത്തിന് കാണിച്ച് കൊടുക്കുന്നത്. 126-ഓളം ആളുകളുടെ മരണത്തിനിടയാക്കിയ ഒരു ബോംബാക്രമണത്തില്‍ അബ്ദ് ഉള്‍പ്പടെയുള്ള ഫോട്ടോഗ്രാഫര്‍മാര്‍ സാക്ഷിയായി. ഈ ഫോട്ടോഗ്രാഫര്‍മാരില്‍ പലരും ക്യാമറ മാറ്റിവെച്ച് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെടുകയും ചെയ്തു.
@Marvel has some great heroes but none of them have achieved this level. #syrianchildren #AbdAlkaderHabak #travelban pic.twitter.com/ckhXfORtTI
— Marcus Darpino (@MarcusDarpino) April 18, 2017
Devastating photo @AbdHabak – Syrian videographer next to the charred body of a child. 39 children out of 70 killed by suicide bomber #syria pic.twitter.com/u3KTNo6vRl
— Ala’a Shehabi (@alaashehabi) April 15, 2017
അക്രമത്തില്‍ പെട്ടുപോയ കുട്ടികളെ രക്ഷിക്കാനായിട്ടാണ് അബ്ദ് ഓടിയത്. ധാരാളം കുട്ടികള്‍ക്ക് പരിക്കേറ്റു. ചില കുട്ടികള്‍ മരിച്ചു. കുട്ടികളില്‍ ഒരാളെ രക്ഷിച്ചുകൊണ്ടു വരുന്ന അബ്ദിന്റെ ചിത്രം മറ്റൊരു ഫോട്ടോഗ്രാഫര്‍ പകര്‍ത്തി. ആ ചിത്രം ഇന്ന് വൈറലാണ്. കൂട്ടത്തില്‍ താന്‍ രക്ഷിച്ച് കൊണ്ടുവന്ന ഒരു കുട്ടി മരച്ചിരുന്നുവെന്ന് അറിഞ്ഞപ്പോള്‍ മുട്ടുകുത്തിയിരുന്ന് കരയുന്ന അബ്ദിന്റെ ചിത്രവും വൈറലായി.
പിന്നീട് ഹൃദയഭേദകമായ ചിത്രങ്ങള്‍ക്ക് കാരണമായ ആ സംഭവത്തെപ്പറ്റി സിഎന്‍എന്‍ ന്യൂസ് ചാനലിനോട് അബ്ദ് പറഞ്ഞത് ‘പരിക്കേറ്റ കുഞ്ഞുങ്ങളുടെ നിലവിളികള്‍ ഭീകരമായിരുന്നു. അതാണ് ഞാനും എന്റെ കൂടെയുണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍മാരും ഞങ്ങളുടെ ക്യാമറ മാറ്റിവെച്ച് രക്ഷപ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ തീരുമാനിച്ചത്.’ എന്നാണ്.
What I and my colleagues have done today is what inspires our humanity to those who were partners in killing the children of #Khan_Sheikhan
— Abd Alkader Habak (@AbdHabak) April 15, 2017