UPDATES

വൈറല്‍

ദിദിയും വാവയും ഗാരിഞ്ചയും: ടി ദാമോദരന്റെ ബ്രസീല്‍ ടീം

വീട്ടില്‍ ഒരു ‘ബ്രസീല്‍ ടീം’ തന്നെ അദ്ദേഹം ഉണ്ടാക്കിയിരുന്നു. തന്റെ മൂന്ന് പെണ്‍മക്കള്‍ക്കിട്ട പേരുകളിലൂടെ പ്രിയ താരങ്ങളോടുള്ള ആരാധന ദാമോദരന്‍ വ്യക്തമാക്കിയത്.

മലയാള സിനിമയിലെ ഏറ്റവും അറിയപ്പെടുന്ന തിരക്കഥാകൃത്തുകളിലൊരാളാണ് അന്തരിച്ച ടി ദാമോദരന്‍. ഇവരുടെ മകള്‍ ദീദി ദാമോദരനും തിരക്കഥാകൃത്തും എഴുത്തുകാരിയുമെന്ന നിലയില്‍ മലയാളികള്‍ക്ക് സുപരിചിത. രാഷ്ട്രീയ വിമര്‍ശന സിനിമകളിലൂടെ ഐവി ശശിയോടൊപ്പം മുഖ്യധാര മലയാള സിനിമയില്‍ പുതിയ ധാരയും വിപണന സാധ്യതകളും തുറന്ന എഴുത്തുകാരനാണ് ടി ദാമോദരന്‍. സിനിമയിലെത്തുന്നതിന് മുമ്പ് തന്നെ എഴുത്തുകാരനും നാടകകൃത്തുമെന്ന നിലയില്‍ ശ്രദ്ധേയന്‍. എന്നാല്‍ കോഴിക്കോട്ടെ ഫുട്‌ബോള്‍ മത്സരങ്ങളില്‍ റഫറിയുമായിരുന്നു ദാമോദരന്‍. ആകാശവാണിയുടെ ഫുട്‌ബോള്‍ കമന്റേറ്ററും.

വീട്ടില്‍ ഒരു ‘ബ്രസീല്‍ ടീം’ തന്നെ അദ്ദേഹം ഉണ്ടാക്കിയിരുന്നു. തന്റെ മൂന്ന് പെണ്‍മക്കള്‍ക്കിട്ട പേരുകളിലൂടെ പ്രിയ താരങ്ങളോടുള്ള ആരാധന ദാമോദരന്‍ വ്യക്തമാക്കിയത്. റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ലോകമെമ്പാടും ആവേശം നിറച്ച് മുന്നോട്ട് പോകവെ, തന്നെ ദിദിയാക്കിയ അച്ഛനോട് നന്ദി പറയുകയാണ് ഫേസ്ബുക്ക് പോസസ്റ്റില്‍ ദീദി ദാമോദരന്‍. ദീദി ദാമോദരന്‍ സത്യത്തില്‍ പലരും വിചാരിക്കുന്നത് പോലെ ദീദിയല്ല ദിദിയാണ് എന്നതാണ് വസ്തുത. ബ്രസീലിന്റെ വിഖ്യാത താരം. ദാമോദരന്റെ ഇളയ രണ്ട് പെണ്‍മക്കള്‍ക്കും ബ്രസീല്‍ താരങ്ങളുടെ തന്നെ പേര് – വാവയും ഗാരിഞ്ചയും.

ബ്രസീല്‍ ആദ്യമായി ലോകകപ്പ് നേടിയ 1958ല്‍ ടൂര്‍ണമെന്റിന്റെ താരമായി ഗോള്‍ഡന്‍ ബോള്‍ നേടിയത് ദിദിയായിരുന്നു (യഥാര്‍ത്ഥ പേര് വാള്‍ഡര്‍ പെരേര). മിഡ് ഫീല്‍ഡറായും ഫോര്‍വേര്‍ഡായുമൊക്കെ ബ്രസീലിന് വേണ്ടി കളിച്ചിട്ടുള്ള താരം. 1962ലെ ചാമ്പ്യന്‍ ടീമിലും ദിദിയുണ്ടായിരുന്നു. വാവ ആണെങ്കില്‍ 1958, 62 ലോകകപ്പുകളില്‍ ബ്രസീലിന്റെ മുന്നണി പോരാളികളിലൊരാള്‍. അക്കാലത്തെ ഏറ്റവും മികച്ച ഫോര്‍വേഡുകളിലൊരാള്‍. ഇരു ലോക കപ്പുകളിലും ഫൈനലില്‍ ഗോള്‍ അടിച്ച വാവ ടൂര്‍ണമെന്റിലെ ടോപ്‌ സ്കോറര്‍ക്കുള്ള
വേള്‍ഡ് കപ്പ്‌ ഗോള്‍ഡന്‍ ഷൂ പുരസ്കാരം 1962ല്‍ നേടി. ഡ്രിബിളുകളുടെ രാജാവ് എന്നറിയപ്പെട്ടിരുന്ന റൈറ്റ് വിംഗ് ഫോര്‍വേഡായ ഗാരിഞ്ച ബ്രസീലിന്റെ മറ്റൊരു ഇതിഹാസമായിരുന്നു. ഡ്രിബിളുകളുടെ രാജാവ് എന്നറിയപ്പെട്ടിരുന്ന റൈറ്റ് വിംഗ് ഫോര്‍വേഡായ ഗാരിഞ്ച ബ്രസീലിന്റെ മറ്റൊരു ഇതിഹാസമായിരുന്നു. 1962ല്‍ തുടര്‍ച്ചയായി ബ്രസീലിനെ ചാമ്പ്യനാക്കിയതില്‍ ഗാരിഞ്ച (യഥാര്‍ത്ഥ പേര് മാനുവല്‍ ഫ്രാന്‍സിസ്കോ ഡോ സാന്റോസ്) പ്രധാന പങ്ക് വഹിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍