കുട്ടികള്‍ക്ക് ഒന്നും സംഭവിക്കാതിരിക്കാനായി പയ്യന്നൂരിലെ ഒരു വീട്ടമ്മയായ രജനി വഴിപാട് കഴിച്ചതും പ്രാര്‍ത്ഥനയോടെ കാത്തിരുന്നതുമൊക്കെ വാര്‍ത്തയായപ്പോള്‍ ട്രോളന്മാരും പണി തുടങ്ങി
‘തായ്ലെന്റ് ഗുഹയില്‍ കുടുങ്ങിയ കുട്ടികള്‍ രക്ഷപ്പെട്ട് എത്തിയപ്പോള്‍ ക്രെഡിറ്റ് മുഴുവന്‍ ദൈവത്തിന്’ ആരെയും വെറുതെ വിടാത്ത ട്രോളമാര്‍ക്ക് ഇപ്പോള്‍ ട്രോളുന്നത് ദൈവത്തെയും കൂടിയയാണ്. കുട്ടികളെ രക്ഷപ്പെടുത്തിയതിന്റെ എല്ലാ ക്രെഡിറ്റും ‘നൈസായിട്ട്’ ദൈവം തട്ടിയെടുത്തുവെന്നും രക്ഷാപ്രവര്‍ത്തനത്തില്‍ തായ് നേവിയുടെ മുന്‍ ഉദ്യോഗസ്ഥന് മരണപ്പെട്ടത് ശാസ്ത്രത്തിന്റെ പരാജയമാണെന്നുമാണ് ട്രോളന്മാര് പറയുന്നത്. ട്രോളന്മാരെ ഈ രീതിയില്‍ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചത് നമ്മുടെ മാധ്യമങ്ങള്‍ തന്നെയാണ്.
‘സര്വശക്തന് സ്തുതി; ആ കുട്ടികള്‍ തിരിച്ചെത്തി!’, മലയാളി വീട്ടമ്മയുടെ പ്രാര്‍ത്ഥന ഫലിച്ചു-തായ്ലെന്റ് ഗുഹയില്‍ കുടുങ്ങിയ കുട്ടികള്‍ക്കായി വഴിപാട്, ഇത്തരത്തിലുള്ള തലക്കെട്ടുകളും വാര്‍ത്തകളുമായിരുന്നു മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഇതാണ് ചില ട്രോളുകാരെ ദൈവത്തെയും അങ്ങ് ട്രോളിയേക്കാം എന്ന് ചിന്തിപ്പിച്ചത്.

കുട്ടികള്‍ക്ക് ഒന്നും സംഭവിക്കാതിരിക്കാനായി പയ്യന്നൂരിലെ ഒരു വീട്ടമ്മയായ രജനി വഴിപാട് കഴിച്ചതും പ്രാര്‍ത്ഥനയോടെ കാത്തിരുന്നതുമൊക്കെ വാര്‍ത്തയായപ്പോള്‍ ട്രോളന്മാരും പണി തുടങ്ങി. ഇതിന് എതിര് ട്രോളുകളും വന്നിട്ടുണ്ട് ‘അവരുടെ അമ്മ മനസ്സിനെ കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം? അവര്‍ക്ക് ആശ്വാസം കിട്ടുന്ന കാര്യങ്ങള്‍ ചെയ്യുന്നതിനെ എന്തിനെ കളിയാക്കുന്നുവെന്ന രീതിയില്‍ കമന്റുകളും ട്രോളുകളും മുന്നേറുകയാണ്.