UPDATES

വൈറല്‍

വ്യോമ സേന ഉദ്യോഗസ്ഥന്റെ മൃതദേഹം കാണാന്‍ ഭാര്യയായ സൈനിക എത്തിയത് ഔദ്യോഗികമായി

അഞ്ച് ദിവസം മാത്രം പ്രായമുള്ള തന്റെ മകളെയുമെടുത്ത് ഔദ്യോഗിക വേഷത്തിലാണ് സൈനികയായ കുമുദ് എത്തിയത്

പ്രീയപ്പെട്ടവര്‍ നഷ്ടപ്പെടുമ്പോള്‍ എന്തൊരു വേദനയാണ് നാമോരോരുത്തരും അനുഭവിക്കുന്നത്. സൈനിക ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളാണ് ഏത് നിമിഷവും സംഭവിച്ചേക്കാവുന്ന ആ വേര്‍പാടുകളെ ഏറ്റവുമധികം നേരിടുന്നത്. ഇന്ത്യന്‍ വ്യോമ സേനയില്‍ വിംഗ് കമാന്‍ഡറായ ഡി വാട്‌സിന്റെ മരണവും അതുപോലൊരു സംഭവമാണ്.

ഒരു അപകടത്തില്‍ വ്യോമസേനയിലെ രണ്ട് പൈലറ്റുമാരെയാണ് രാജ്യത്തിന് നഷ്ടമായത്. ഫെബ്രുവരി 15നാണ് ഇവര്‍ സഞ്ചിരിച്ചിരുന്ന വിമാനം തകര്‍ന്ന് വീണ് രണ്ട് പേരും മരിച്ചത്. വാട്‌സിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഭാര്യ കുമുദ് ദൊഗ്ര എത്തിയപ്പോള്‍ കണ്ടുനിന്ന എല്ലാവരുടെയും കണ്ണുകള്‍ നിറഞ്ഞു. അഞ്ച് ദിവസം മാത്രം പ്രായമുള്ള തന്റെ മകളെയുമെടുത്ത് ഔദ്യോഗിക വേഷത്തിലാണ് കരസേന ഉദ്യോഗസ്ഥയായ കുമുദ് എത്തിയത്.

മകളെയുമെടുത്ത് മാര്‍ച്ച് ചെയ്ത് ഭര്‍ത്താവിന്റെ മൃതദേഹത്തിനരികിലേക്ക് പോകുന്ന കുമുദിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയും ചെയ്തു. അവരുടെ ധൈര്യത്തിനും മാനസികമായ കരുത്തിനും മകളോടുള്ള സ്‌നേഹത്തിനുമാണ് പലരും ഈ ചിത്രം അര്‍പ്പിച്ചത്.

ഡല്‍ഹിയിലെ സുമോയ്മാരിയിലാണ് അപകടമുണ്ടായത്. ഉദ്യോഗസ്ഥര്‍ മജൂലിയിലേക്കാണ് യാത്ര തിരിച്ചത്. എന്നാല്‍ വിമാനം പറന്നു പൊങ്ങിയ ഉടന്‍ തന്നെ അപകടം സംഭവിച്ചു. പൈലറ്റുമാര്‍ അടിയന്തരമായി വിമാനം താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും തീപിടിത്തമുണ്ടാകുകയും തകര്‍ന്ന് വീഴുകയുമായിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍