UPDATES

വൈറല്‍

ദൈവമേ ഈ പോസ്റ്റര്‍ ഒട്ടിച്ചവന് നല്ലതു മാത്രം വരുത്തണേ! ടോവിനോ ഇങ്ങനെ പ്രാര്‍ത്ഥിച്ചത് ആര്‍ക്കുവേണ്ടി?

അതെ.. മറഡോണ ‘തലതെറിച്ചൊരു’ തലവനാ… (ഇനിയും ഉരുണ്ടാല്‍ ചെളി പുരളും ??????)

ടോവിനോയുടെ പുതിയ പടം ശ്രദ്ധനേടി വിജയത്തിലേക്ക് കുതിക്കുമ്പോള്‍ രസകരമായ ഒരു ഫോട്ടോ ഷെയര്‍ ചെയ്ത് താരം. മറഡോണയുടെ പോസ്റ്ററിലെ ടൊവിനോയുടെ തല മാറി പോയ ഒരു ചിത്രമാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. കൂട്ടത്തില്‍ ഒരു കമന്റെും ‘അതെ.. മറഡോണ ‘തലതെറിച്ചൊരു’ തലവനാ… (ഇനിയും ഉരുണ്ടാല്‍ ചെളി പുരളും ??????) ഈശ്വരാ ദൈവമേ ഈ പോസ്റ്റര്‍ ഇങ്ങനെ ഒട്ടിച്ചവന് നല്ലതു മാത്രം വരുത്തണേ!’

ശ്രീനാഥ് സദാനന്ദന്‍ എന്ന വ്യക്തിയാണ് സിനിമ പാരഡൈസോ എന്ന ഗ്രൂപ്പില്‍ ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. ശ്രീനാഥിന്റെ കമന്റും രസകരമാണ്. ‘പടത്തെപ്പറ്റി പോസിറ്റീവ് റിവ്യൂ ആണ് കേട്ടത്, ഇപ്പോ പോസ്റ്റര്‍ കണ്ടപ്പോള്‍ മനസ്സിലായി വളരെ വ്യത്യസ്തമായ ചിത്രമാണ്.. ഇന്ന് കാണണം..’ എന്നാണ് ശ്രീനാഥ് കുറിച്ചിരിക്കുന്നത്.

ടൊവിനോയുടെ പോസ്ര്‌റിന് താഴെ രസകരമായ ധാരാളം കമന്റുകളും ആരാധകര്‍ ഷെയര്‍ ചെയ്യുന്നുണ്ട്.

ഹൃദയം കീഴടക്കും, ഈ ‘തല്ലിപ്പൊളി’ മറഡോണ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍