UPDATES

വൈറല്‍

ക്ഷമിക്കണം, സ്റ്റേഷന്‍ മാറിപ്പോയി; അസാധരണമായൊരു അബദ്ധം പിണഞ്ഞ് ഇന്ത്യന്‍ റെയില്‍വേ

രണ്ടു ട്രെയിനുകളും ഒരേസമയത്താണ് സ്റ്റേഷനില്‍ എത്തിയത്

അസാധാരണമൊയാരു അബദ്ധം ആയിപ്പോയി അത്. ലോഗോ ഓപ്പറേറ്റര്‍ക്ക് സംഭവിച്ചൊരു പിഴവുകൊണ്ട് ട്രെയിന്‍ മറ്റൊരു സ്റ്റേഷനില്‍ എത്തി. നൂറു കണക്കിന് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയ ഈ സംഭവം നടന്നത് ന്യൂഡല്‍ഹിയിലാണ്.

ചൊവ്വാഴ്ച രാവിലെ 7.38 ന് സാദര്‍ ബസാര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് രണ്ടു പാസഞ്ചര്‍ ട്രെയിനുകള്‍ ഒരേ സമയത്ത് എത്തിയത്. ഒന്ന് പാനിപ്പത്ത്-ന്യൂഡല്‍ഹി പാസഞ്ചറും, മറ്റൊന്ന് സോനാപ്പേട്ട്-ഓള്‍ഡ് ഡല്‍ഹി പാസഞ്ചറും. രണ്ടു പാസഞ്ചര്‍ ട്രെയിനും ഒരേ സമയത്ത് വന്നപ്പോള്‍ ലോഗോ ഓപ്പറേറ്റര്‍ അസ്ലാം ആകെ ആശയക്കുഴപ്പത്തിലായി.

രണ്ടു ട്രെയിനുകളും എത്തിയ സമയം ഒന്നായതുകൊണ്ട് ലോഗോ ഓപ്പറേറ്റര്‍ അബദ്ധവശാല്‍ പാനിപ്പത്ത്-ന്യൂഡല്‍ഹി പാസഞ്ചര്‍ ട്രെയിന്‍ ഓള്‍ഡ് ഡല്‍ഹി സ്‌റ്റേഷനിലേക്ക് പോകാനുള്ള നിര്‍ദേശം കൊടുത്തു. ഓള്‍ഡ് സ്‌റ്റേഷനിലെത്തിയപ്പോഴാണ് ഈ ട്രെയിന്റെ സ്‌റ്റേഷന്‍ ഇതല്ല, ന്യൂഡല്‍ഹി സ്‌റ്റേഷന്‍ ആണെന്ന് മനസിലാക്കുന്നത്. ഉടന്‍ തന്നെ ട്രെയിന്‍ ന്യൂഡല്‍ഹി സ്‌റ്റേഷനിലേക്ക് തിരിച്ചു വിടുകയും ചെയ്തുവെന്നാണ് ഉത്തര റെയില്‍വേ വക്താവ് നിഥിന്‍ ചൗധരി മാധ്യമങ്ങളോട് പറഞ്ഞത്.

പാസഞ്ചര്‍ ട്രെയിനുകളുടെ സ്റ്റേഷന്‍ മാറിപ്പോയത് വളരെ അസാധാരണമായി സംഭവിച്ച ഒരു അബദ്ധമാണെന്നും യാത്രക്കാര്‍ക്ക് ഉണ്ടായ അസൗകര്യത്തിന് ക്ഷമി ചോദിക്കുന്നതായും റയില്‍വേ അധികൃതര്‍ പറഞ്ഞു. സ്റ്റേഷന്‍ മാറിയപ്പോയ കുറ്റത്തിന് ലോഗോ ഓപ്പറേറ്ററെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍