UPDATES

വൈറല്‍

ട്രാന്‍സ്‌ജെന്‍ഡര്‍ പുരോഹിതരുടെ കുര്‍ബാന: പുതിയ ക്യൂബന്‍ വിപ്ലവം (വീഡിയോ)

‘ട്രാന്‍സ്‌ജെന്‍ഡര്‍ ലൈംഗികതയും ദൈവശാസ്ത്രവും’ എന്ന വിഷയം കേന്ദ്രീകരിച്ചുള്ള മൂന്ന് ദിവസത്തെ ചര്‍ച്ചയ്ക്കും സമ്മേളനത്തിനും മുന്നോടിയായാണ് കുര്‍ബാന നടത്തിയത്.

ക്യൂബയില്‍ ചരിത്രം കുറിച്ച് ട്രാന്‍സ്‌ജെന്‍ഡര്‍ പുരോഹിതരുടെ വിശുദ്ധ കുര്‍ബാന. ക്യൂബയിലെ മതന്‍സാസിലുള്ള മെട്രോപൊളിറ്റന്‍ കമ്മ്യൂണിറ്റി ചര്‍ച്ചിലാണ് രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ പുരോഹിതരുടെ കുര്‍ബാന നടന്നത്. ക്രൈസ്തവ സഭകളില്‍ പുരോഹിതരായി സ്ത്രീകള്‍ വരുന്നതടക്കമുള്ള കാര്യങ്ങളിലും ക്രൈസ്തവ സഭാ നേതൃത്വത്തിലെ സ്ത്രീ പങ്കാളിത്തം സംബന്ധിച്ചുമൊക്കെ ചര്‍ച്ചകള്‍ തുടരുന്നതിന് ഇടയിലാണ് ഈ പുതിയ ക്യൂബന്‍ വിപ്ലവം.

ബ്രസീല്‍, യുഎസ്, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ പുരോഹിതര്‍ കുര്‍ബാനയില്‍ പങ്കെടുത്തു. പള്ളി ലൈംഗിക ന്യൂനപക്ഷത്തിന്റെ പ്രതീകമായ മഴവില്‍ നിറമുള്ള കൊടികളാല്‍ അലങ്കരിച്ചിരുന്നു. ‘ട്രാന്‍സ്‌ജെന്‍ഡര്‍ ലൈംഗികതയും ദൈവശാസ്ത്രവും’ എന്ന വിഷയം കേന്ദ്രീകരിച്ചുള്ള മൂന്ന് ദിവസത്തെ ചര്‍ച്ചയ്ക്കും സമ്മേളനത്തിനും മുന്നോടിയായാണ് കുര്‍ബാന നടത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍