UPDATES

വൈറല്‍

‘മാണി സാറിന്’ രാജ്യസഭയിലേയ്ക്ക് വഴി കാണിക്കുന്ന യുവാക്കള്‍; ട്രോളര്‍മാര്‍ക്ക് വീണ്ടും ചാകര

കോണ്‍ഗ്രസിലെ യുവ എംഎല്‍എമാര്‍ വിരല്‍ ചൂണ്ടി നില്‍ക്കുന്ന ചിത്രമാണ് ഏറ്റവും അധികം ട്രോള്‍ ചെയ്യപ്പെടുന്നത്. അന്ന് യുവാക്കളുടെ വിരല്‍ ചൂണ്ടലായിട്ടാണ് പലരും ഇതിനെ കണ്ടത്. സത്യത്തില്‍ അവര്‍ മാണി സാറിന് രാജ്യസഭയിലേക്കുള്ള വഴി കാണിച്ചുകൊടുക്കുകയായിരുന്നത്രെ!

കേരള കോണ്‍ഗ്രസും കേരളത്തിലെ കോണ്‍ഗ്രസും രണ്ടാണെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അറിയാതെ പോയതാണോ എന്നാണ് ഇപ്പോള്‍ ട്രോളര്‍മാര് ചോദിക്കുന്നത്. പിജെ കുര്യന്‍ ഒഴിയുന്ന രാജ്യസഭ സീറ്റ് വയസന്‍മാര്‍ക്ക് കൊടുക്കരുത് എന്നും പറഞ്ഞ് പ്രക്ഷോഭം നടത്തിയ യൂത്ത് കോണ്‍ഗ്രസ്സുകാരെ അമ്പരപ്പിച്ചു കൊണ്ടാണ് സീറ്റ് കുഞ്ഞാലിക്കുട്ടി ഇടപെട്ട്, മാണി കോണ്‍ഗ്രസിന് കൈ മാറിയത്. ലീഗിന്റെ ബ്ലാക്ക്‌മെയിലിന് മുന്നില്‍ കോണ്‍ഗ്രസ് കീഴടങ്ങി എന്ന് പറയുന്നവരും ഉണ്ട്. കുഞ്ഞാലിക്കുട്ടി പ്രതിപക്ഷ നേതാവും കെഎം മാണി കെപിസിസി പ്രസിഡന്റുമാകട്ടെ എന്ന് പറയുന്ന ട്രോളന്മാരുമുണ്ട്. കെപിസിസി പ്രസിഡന്റ് സ്ഥാനം ആര്‍ എസ് പി നോട്ടമിട്ടിട്ടുണ്ട്, കോണ്‍ഗ്രസുകാര്‍ സൂക്ഷിക്കുക എന്ന് വേറെ ചിലരുടെ മുന്നറിയിപ്പ്.

ഏതാഘോഷം വന്നാലും കോഴിക്ക് വിശ്രമം ഇല്ലെന്ന് പറഞ്ഞ പോലെ ആണ് ട്രോളര്‍മാരുടെ കാര്യവും. എന്തെങ്കിലും വീണു കിട്ടാന്‍ ചാനലിലേക്ക് കണ്ണ് നട്ടിരിക്കുന്നവരുടെ മുമ്പിലേക്ക് എത്തിയ ചാകര ആയാണ് കോണ്‍ഗ്രസിലെ പുതിയ പോര് ട്രോളര്‍മാര്‍ വിലയിരുത്തുന്നത്. വയസന്മാര്‍ക്ക് രാജ്യസഭ സീറ്റ് നല്‍കരുതെന്ന് സോഷ്യല്‍ മീഡിയയില്‍ ആവര്‍ത്തിച്ച യുവ നേതാക്കളെയും ട്രോളര്‍മാര്‍ കണക്കറ്റ് പരിഹസിക്കുന്നുണ്ട്. കോണ്‍ഗ്രസിലെ യുവ എംഎല്‍എമാര്‍ വിരല്‍ ചൂണ്ടി നില്‍ക്കുന്ന ചിത്രമാണ് ഏറ്റവും അധികം ട്രോള്‍ ചെയ്യപ്പെടുന്നത്. അന്ന് യുവാക്കളുടെ വിരല്‍ ചൂണ്ടലായിട്ടാണ് പലരും ഇതിനെ കണ്ടത്. സത്യത്തില്‍ അവര്‍ മാണി സാറിന് രാജ്യസഭയിലേക്കുള്ള വഴി കാണിച്ചുകൊടുക്കുകയായിരുന്നത്രെ!

കെപിസിസിയിലെ ‘പി’ സൂചിപ്പിക്കുന്ന ‘പ്രദേശ്‌’ അങ്ങെടുത്തു മാറ്റിയാല്‍ അത് കേരള കോണ്‍ഗ്രസ് കമ്മിറ്റി ആയി എന്ന് പറയുന്നവരുണ്ട്. എന്തായാലും രാജ്യസഭ സീറ്റ് പോയി, ഇനി ആ കെപിസിസി പ്രസിഡന്റ് സ്ഥാനം എങ്കിലും കോണ്‍ഗ്രസിന് കിട്ടിയാല്‍ മതി എന്നാണ് പരിഹാസം. മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടുപോയി എന്ന ചൊല്ല് കേരള രാഷ്ട്രീയത്തില്‍ അന്വര്‍ത്ഥമാക്കിയ മാണി സാറിനാണത്രെ ട്രോളന്‍മാരുടെ കുതിരപ്പവന്‍!

ട്രോളുകള്‍ കാണാം:

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍