UPDATES

വൈറല്‍

നിയമസഭയിലിരുന്ന് പോണ്‍ വീഡിയോ കണ്ട രണ്ട് മുന്‍ മന്ത്രിമാരും കര്‍ണാടകയില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍

ലക്ഷ്മണ്‍ സവാദിക്കും സിസി പാട്ടീലിനുമാണ് ബിജെപി ഇത്തവണ ടിക്കറ്റ് നല്‍കിയിരിക്കുന്നത്. സവാദി അതാനി മണ്ഡലത്തിലും പാട്ടീല്‍ നാര്‍ഗുണ്ടിലും മത്സരിക്കും.

2012ല്‍ നിയമസഭ നടപടികള്‍ നടന്നുകൊണ്ടിരിക്കെ സഭയിലിരുന്ന് പോണ്‍ വീഡിയോ കണ്ട രണ്ട് മുന്‍ മന്ത്രിമാര്‍ക്കും ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികളായി ജനവിധി തേടും. സഹകരണ വകുപ്പ് മന്ത്രിയായിരുന്ന ലക്ഷ്മണ്‍ സവാദിയും പരിസ്ഥിതി, തുറമുഖ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന ജെ കൃഷ്ണ പലേമറും ശിക്ഷുക്ഷേമ വകുപ്പ് മന്ത്രി സിസി പാട്ടീലുമാണ് നിയമസഭയില്‍ മൊബൈല്‍ ഫോണില്‍ പോണ്‍ വീഡിയോ കണ്ട് ചാനല്‍ കാമറയില്‍ കുടങ്ങിയത്. ഈ വാര്‍ത്ത വലിയ വിവാദമാവുകയും ദേശീയ തലത്തില്‍ ബിജെപിക്ക് വലിയ നാണക്കേടുണ്ടാക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് മൂന്ന് പേര്‍ക്കും രാജി വയ്‌ക്കേണ്ടി വരുകയും ചെയ്തിരുന്നു.

ലക്ഷ്മണ്‍ സവാദിക്കും സിസി പാട്ടീലിനുമാണ് ബിജെപി ഇത്തവണ ടിക്കറ്റ് നല്‍കിയിരിക്കുന്നത്. സവാദി അതാനി മണ്ഡലത്തിലും പാട്ടീല്‍ നാര്‍ഗുണ്ടിലും മത്സരിക്കും. അതേസമയം നാല് സീറ്റുകളില്‍ ബിജെപി ഇനിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുണ്ട് – ബദാമി, വരുണ, സക്ലേഷ്പൂര്‍, സിഡ് ഘട്ട എന്നീ മണ്ഡലങ്ങളില്‍. ഇതില്‍ ഏതിലെങ്കിലും ഒന്നില്‍ കൃഷ്ണ പലേമറും മത്സരിച്ചേക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍