UPDATES

വൈറല്‍

‘ഝൂട്ടി കോണ്‍ഗ്രസ്’ പ്രചാരണവുമായി ബിജെപി: ആവേശം കൊണ്ട് ബിജെപിയുടെ കള്ളി പരേഷ് റാവല്‍ വെളിച്ചത്താക്കി

ബിജെപി നേരത്തെയും ഇത്തരത്തില്‍ ട്വിറ്ററില്‍ ട്രെന്‍ഡ് മാനുഫാക്ച്വറിംഗ് നടത്തിയിട്ടുണ്ടെന്ന് ആള്‍ട്ട് ന്യൂസ് ചൂണ്ടിക്കാട്ടുന്നു. #DemonetisationSuccess എന്ന പേരില്‍ നോട്ട് നിരോധനം ന്യായീകരിക്കുന്നതിന് വേണ്ടി ബിജെപി പ്രചാരണം നടത്തിയിരുന്നു.

കോണ്‍ഗ്രസിന്റെ ‘കള്ളത്തരങ്ങളും’ വ്യാജ പ്രചാരണങ്ങളെന്നും എന്ന് ആരോപിച്ച് ഝൂട്ടി കോണ്‍ഗ്രസ് അഥവാ കള്ള കോണ്‍ഗ്രസ് എന്ന് പ്രചാരണ കാംപെയിന്‍ സോഷ്യല്‍മീഡിയയില്‍ സജീവമാക്കിയിരിക്കുകയാണ് ബിജെപി-സംഘപരിവാര്‍ അനുഭാവികള്‍. ബിജെപി എംപിയും നടനുമായ പരേഷ് റാവല്‍ ഇതുമായി ബന്ധപ്പെട്ടൊരു ഗൂഗിള്‍ ഡോക്യുമെന്റ് ട്വിറ്ററില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡയയ്ക്കകത്തും പുറത്തും #JhoothiCongress പ്രചാരണം ശക്തമാക്കാനാണ് ബിജെപി നീക്കം. ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള ട്വീറ്റുകളാണ് ഗൂഗിള്‍ ഡോക്യുമെന്റിലുള്ളത്. പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്യേണ്ടിയിരുന്ന സാധനം പരസ്യമാക്കിയതിനെ തുടര്‍ന്ന് പരേഷ് റാവലിനും ഐടി സെല്‍ തലവന്‍ അമിത് മാളവ്യക്കുമെതിരെ നേതൃത്വത്തില്‍ അതൃപ്തി ശക്തമായിട്ടുണ്ട്. പരേഷ് റാവല്‍ പിന്നീട് ട്വീറ്റ് പിന്‍വലിച്ചു.

ബിജെപി നേരത്തെയും ഇത്തരത്തില്‍ ട്വിറ്ററില്‍ ട്രെന്‍ഡ് മാനുഫാക്ച്വറിംഗ് നടത്തിയിട്ടുണ്ടെന്ന് ആള്‍ട്ട് ന്യൂസ് ചൂണ്ടിക്കാട്ടുന്നു. #DemonetisationSuccess എന്ന പേരില്‍ നോട്ട് നിരോധനം ന്യായീകരിക്കുന്നതിന് വേണ്ടി ബിജെപി പ്രചാരണം നടത്തിയിരുന്നു. എന്താണ് ട്വീറ്റ് ചെയ്യേണ്ടതെന്നും എന്ത് ഹാഷ് ടാഗ് ആണ് ഉപയോഗിക്കേണ്ടതെന്നും ബിജെപി കൃത്യമായി നിര്‍ദ്ദേശം നല്‍കിയിരുന്നു. എതിര്‍ പാര്‍ട്ടികളേയും നേതാക്കളേയും അധിക്ഷേപിക്കുന്ന തരത്തില്‍ ട്വീറ്റുകള്‍ തയ്യാറാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ബിജെപി വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സജീവമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍