UPDATES

വൈറല്‍

പിണറായി ഉദ്ഘാടനം ചെയ്യുന്ന സിപിഎമ്മിന്റെ സെമിനാറിനെ പറ്റി അറിയില്ല, പേര് വച്ചത് ചോദിക്കാതെ: കമല്‍ഹാസന്‍

എല്ലാ ശനിയാഴ്ചയും താന്‍ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ തിരക്കിലായിരിക്കുമെന്നും കമല്‍ഹാസന്‍ പറയുന്നു.

ശനിയാഴ്ച സിപിഎമ്മിന്റെ നേതൃത്വത്തില്‍ കോഴിക്കോട് സംഘടിപ്പിക്കുന്ന ഫാഷിസത്തിനെതിരായ ദേശീയ സെമിനാറില്‍ നടന്‍ കമല്‍ഹാസന്‍ പങ്കെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന സെമിനാറില്‍ കമല്‍ഹാസന്‍ പങ്കെടുക്കും എന്നായിരുന്നു വ്യാപക പ്രചാരണവും വാര്‍ത്തകളും വന്നിരുന്നത്. എന്നാല്‍ കേരള മുഖ്യമന്ത്രിയോടൊപ്പം ഈ പരിപാടിയില്‍ പരിപാടിക്ക് എല്ലാ ആശംസകളും നേര്‍ന്നു.

എല്ലാ ശനിയാഴ്ചയും താന്‍ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ തിരക്കിലായിരിക്കുമെന്നും കമല്‍ഹാസന്‍ പറയുന്നു. കമല്‍ഹാസനോട് ചോദിക്കാതെ എകെജി സെന്ററില്‍ നിന്നുള്ളവരാണ് സംഘാടകരോട് പേരുള്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത്. കമല്‍ഹാസനുമായി അടുപ്പമുള്ള തമിഴ് ഉന്നത നേതാവിന്റെ ഉറപ്പും കേരള നേതൃത്വത്തിന് ലഭിച്ചിരുന്നതായി വിവരമുണ്ട്. താന്‍ അറിയാതെ പരിപാടിയില്‍ തന്റെ പേര് ഉപയോഗിച്ചതറിഞ്ഞ കമല്‍ഹാസന്‍ മലയാള സിനിമയിലെ സുഹൃത്തുക്കളെ ബന്ധപ്പെട്ടിരുന്നു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് കമല്‍ഹാസന്‍ നടത്തിയ സംഭാഷണം ശ്രദ്ധേയാമായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍