UPDATES

വൈറല്‍

മോദിയുടെ സ്വന്തം ഭരണഘടനാ വീഡിയോ; ഇതില്‍ ഭരണഘടന ഉണ്ടാക്കിയവര്‍ എവിടെയെന്ന് സോഷ്യല്‍മീഡിയ

മോദിയോടുള്ള ട്വിറ്ററാറ്റികള്‍ ചോദ്യം വൈറല്‍ ആയിട്ടുണ്ട്. അല്ല പ്രധാനമന്ത്രി, ഭരണഘടനാ ദിനത്തിന് വീഡിയോ ഇടുന്നതൊക്കെ കൊള്ളാം. പക്ഷെ ഇതില്‍ ഭരണഘടന ഉണ്ടാക്കിയവര്‍ എവിടെ?

ദേശീയ നിയമ ദിനമായി ആചരിക്കുന്നത് ഭരണഘടനക്ക് അംഗീകാരം നല്‍കിയ നവംബര്‍ 26 ആണ്. ഭരണഘടനാ ദിനത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞ് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ ഒരു വീഡിയോ പോസ്റ്റ്‌ ചെയ്തിരുന്നു. പക്ഷെ പ്രസക്തമായ ചോദ്യമാണ് ഈ വീഡിയോ കണ്ടതിന് ശേഷം ട്വിറ്ററാറ്റികള്‍ ചോദിക്കുന്നത്. അല്ല, ഇതിലിപ്പോ ഭരണഘടനക്ക് രൂപം നല്‍കിയ മനുഷ്യരെ ഒന്നും തന്നെ കാണുന്നില്ല. ട്വിറ്ററാറ്റികള്‍ (ട്വിറ്റര്‍ ഉപയോക്താക്കള്‍) ചോദിക്കുന്നതില്‍ കാര്യമുണ്ട് എന്ന് വീഡിയോ കണ്ടാല്‍ മനസിലാകും.

റിപ്പബ്ലിക് ദിനത്തില്‍ ന്യൂഡല്‍ഹിയിലെ സൈനിക രക്തസാക്ഷി സ്മാരകമായ അമര്‍ ജവാന്‍ ജ്യോതിയില്‍ പുഷ്പചക്രം, അര്‍പ്പിക്കുന്ന മോദി, ലോക്സഭയില്‍ ഭരണഘടനാ ദിനത്തിന്‍റെ പ്രാധാന്യം വിവരിക്കുന്ന മോദി, നടക്കുന്ന മോദി, പട്ടാളക്കാരെ കാണുന്ന മോദി, ആള്‍ക്കൂട്ടത്തിനിടയിലൂടെ അഭിവാദ്യങ്ങള്‍ സ്വീകരിച്ച് കൈവീശി നടന്നുവരുന്ന മോദി, കൈകൂപ്പി നടന്നുവരുന്ന മോദി, റിപ്പബ്ലിക് ദിനത്തിന് പ്രസംഗ വേദിയിലേക്ക് കയറി വരുന്ന മോദി, റിപബ്ലിക് ദിനത്തിന് സൈനിക വിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ച് തിരിച്ചും സല്യൂട്ട് നല്‍കേണ്ടത് ചട്ട പ്രകാരം പ്രസിഡന്റ് ആണെങ്കിലും അതൊന്നും നോക്കാതെ ഒപ്പം നിന്ന് സല്യൂട്ട് ചെയ്യുന്ന മോദി – അങ്ങനെ പോകുന്നു. പശ്ചാത്തലത്തില്‍ മോദിയുടെ ലോക്സഭ പ്രസംഗം – അങ്ങനെ ആകെമൊത്തം മോദി മയം. ഇടക്ക് ഭരണഘടനാ പുസ്തകത്തിനും പാര്‍ലമെന്റിനും കുറച്ച് നാട്ടുകാര്‍ക്കും ഇത്തിരി സ്ഥലം മാറ്റി വച്ചിട്ടുണ്ട്.

ഡോ.അംബേദ്‌കറോ ഭരണഘടനാ സമിതിയിലെ അംഗങ്ങളോ ഇല്ല. ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവോ രാഷ്ട്രപിതാവും ഇന്ത്യന്‍ ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്‍റെ സമുന്നതനായ നേതാവുമായ എംകെ ഗാന്ധിയോ ഇല്ല. ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നശേഷം, അതായത് ഇന്ത്യ റിപ്പബ്ലിക്ക് ആയ ശേഷം 1950 സെപ്റ്റംബര്‍ 17ന് ജനിച്ച മോദി മാത്രം. മോദി, മോദി മാത്രം. ഏതായാലും മോദിയോടുള്ള ട്വിറ്ററാറ്റികള്‍ ചോദ്യം വൈറല്‍ ആയിട്ടുണ്ട്. അല്ല പ്രധാനമന്ത്രി, ഭരണഘടനാ ദിനത്തിന് വീഡിയോ ഇടുന്നതൊക്കെ കൊള്ളാം. പക്ഷെ ഇതില്‍ ഭരണഘടന ഉണ്ടാക്കിയവര്‍ എവിടെ?

പ്രമുഖ മാധ്യമപ്രവര്‍ത്തകയും ദ ഹിന്ദു ഡെപ്യൂട്ടി റെസിഡന്റ് എഡിറ്ററുമായ സുഹാസിനി ഹൈദര്‍ അടക്കമുള്ളവര്‍ ഈ ചോദ്യവുമായി രംഗത്ത് വന്നിട്ടുണ്ട്.

ഭരണഘടന നമുക്ക് നല്‍കിയ മഹദ് വ്യക്തികള്‍ക്ക് സല്യൂട്ട് എന്നാണ് മോദി പറയുന്നത്. ആരാണ് ഈ ഭരണഘടന തന്നത്, നിങ്ങളാണോ എന്ന് കീര്‍ത്തി എന്നൊരാള്‍ ചോദിക്കുന്നു. അംബേദ്‌കറിന്‍റെയോ ഗാന്ധിയുടെയോ നെഹ്‌റുവിന്റെയോ ഒരു ചിത്രം പോലും കണ്ടില്ലല്ലോ, വാഹ്, മോദിജീ വാഹ് എന്ന് കീര്‍ത്തി.

ഡോ.അംബേദ്കറും ഭരണഘടനാ നിര്‍മ്മാണ സമിതിയിലെ മറ്റ് അംഗങ്ങളും ഇരിക്കുന്ന ഫോട്ടോയാണ് റിജോയ് റാഫേല്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതാണ് നമ്മുടെ ഭരണഘടനാ സമിതി അംഗങ്ങള്‍. ഇതില്‍ ഒരാളെക്കുറിച്ച് പോലും വീഡിയോയില്‍ പറയുന്നില്ല. താങ്കളുടെ ഈ സെല്‍ഫ് മാര്‍ക്കറ്റിംഗ് പരിപാടി നിര്‍ത്തി. ഇന്നത്തെ ദിവസം ഇവരെ അനുസ്മരിക്കൂ എന്ന് റിജോയ് പറയുന്നു.

ഭരണഘടനയോട് വിധേയപ്പെടാൻ തയ്യാറില്ലാത്തവർ അടിയന്തിരമായി ഇന്ത്യ വിട്ടുപോകുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍