UPDATES

വൈറല്‍

“ഒന്ന് കണ്ണിറുക്കിയാല്‍ എന്തും സംഭവിക്കാം”: പ്രിയ വാര്യരെ ഏറ്റെടുത്ത് വഡോദ്ര പൊലീസ്

പ്രിയ പ്രകാശ് വാര്യരുടെ സെന്‍സേഷണല്‍ കണ്ണിറുക്കല്‍ ഉപയോഗിച്ചുള്ള ബോധവത്കരണ പരസ്യത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് വഡോദ്ര സിറ്റി പൊലീസ് കമ്മീഷണര്‍

ഒന്ന് കണ്ണടച്ചാല്‍ അപകടം സംഭവിക്കാം എന്നാണ് വഡോദ്ര പൊലീസിന്റെ മുന്നറിയിപ്പ്. ശ്രദ്ധ തെറ്റാതെ വാഹനമോടിക്കാനും സോഷ്യല്‍ മീഡിയ കാംപെയിന്‍ പരസ്യത്തില്‍ വഡോദ്ര പൊലീസ് ഉപദേശിക്കുന്നു. മുന്നറിയിപ്പില്‍ വച്ചിരിക്കുന്ന ചിത്രം കണ്ണിറുക്കുന്ന പ്രിയ വാര്യരും. ദ ഹിന്ദുവാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പ്രിയ പ്രകാശ് വാര്യരുടെ സെന്‍സേഷണല്‍ കണ്ണിറുക്കല്‍ ഉപയോഗിച്ചുള്ള ബോധവത്കരണ പരസ്യത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് വഡോദ്ര സിറ്റി പൊലീസ് കമ്മീഷണര്‍ മനോജ് ശശിധര്‍ ദ ഹിന്ദുവിനോട് പറഞ്ഞു. പൊലീസിന്റെ സാധാരണ ബോധവത്കരണ പരസ്യങ്ങളും പരസ്യവാചകങ്ങളും യുവാക്കളെ സ്വാധീനിക്കാറില്ല. അതുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ഇത്തരമൊരു പരസ്യം കൊടുത്തത് – കമ്മീഷണര്‍ പറഞ്ഞു. കൈക്കൂലിക്കെതിരെയും ഇത്തരം പ്രചാരണങ്ങള്‍ നടക്കുന്നുണ്ട് – #SarkariMehman പോലുള്ള ഹാഷ്ടാഗ് കാംപെയിനുകള്‍ വാട്‌സ് ആപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്‌ളാറ്റ്‌ഫോമുകളില്‍ വൈറലാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍