UPDATES

വിദേശം

ട്രംപിന്റെ നുണകളില്‍ 33 ശതമാനം വര്‍ദ്ധന

പ്രസിഡന്റ് എന്ന നിലയില്‍ തന്റെ ആദ്യ 100 ദിവസങ്ങളില്‍ പ്രതിദിനം 4.9 വ്യാജ പ്രസ്താവനകള്‍ നടത്തിയിരുന്നു. ഇതുവരെയുള്ള കാലയളവില്‍ വന്‍ നികുതി ഇളവ് സംബന്ധിച്ച് 72 തവണ അടിസ്ഥാനരഹിതമായ പ്രസ്താവനകള്‍ ട്രംപ് നടത്തിയിട്ടുണ്ട്.

യുഎസ് പ്രസിഡന്റായി സ്ഥാനമേറ്റ ശേഷം ഡൊണാള്‍ഡ് ട്രംപ് ഇതു വരെ നടത്തിയത് 3001 വ്യാജ പ്രസ്താവനകളെന്ന് റിപ്പോര്‍ട്ട്. ട്രംപ് നുണ പ്രചാരണങ്ങള്‍ നടത്തുന്ന വ്യക്തിയാണെന്നത് പരസ്യമായ സത്യമാണെന്നിരിക്കേയാണ് കഴിഞ്ഞ 100 ദിവസത്തിനിടെ അദ്ദേഹത്തിന്റെ ഇത്തരം പ്രസ്താവനകളില്‍ 33 ശതമാനം വര്‍ധന ഉണ്ടായെന്നും കണക്കുകള്‍ വ്യക്തമാക്കുന്നത്. പ്രസിഡന്റിന്റെ അവകാശവാദങ്ങളിലെ സത്യാവസ്ഥ കണക്കാക്കിയാണ് റിപോര്‍ട്ട് തയ്യാറാക്കിട്ടുള്ളത്. ഇതു പ്രകാരം പ്രതിദിനം ട്രംപ് 6.5 വ്യാജ പ്രസ്താവനകള്‍ നടത്താറുണ്ടെന്നും റിപോര്‍ട്ട് പറയുന്നു.

പ്രസിഡന്റ് എന്ന നിലയില്‍ തന്റെ ആദ്യ 100 ദിവസങ്ങളില്‍ പ്രതിദിനം 4.9 വ്യാജ പ്രസ്താവനകള്‍ നടത്തിയിരുന്നു. ഇതുവരെയുള്ള കാലയളവില്‍ വന്‍ നികുതി ഇളവ് സംബന്ധിച്ച് 72 തവണ അടിസ്ഥാനരഹിതമായ പ്രസ്താവനകള്‍ ട്രംപ് നടത്തിയിട്ടുണ്ട്. ഇതോടൊപ്പം റഷ്യന്‍ ബന്ധത്തെകുറിച്ചുള്ള അന്വേഷണത്തെ കുറിച്ച് 53ഉം, ഒബാമ ഭരണകൂടത്തിന്റെ വിവിധ നയങ്ങളെകുറിച്ചും നിരവധി വ്യാജ പ്രസ്താവനകള്‍ ട്രംപ് നടത്തിയെന്നാണ് വിവിധ രേഖകള്‍ സുചിപ്പിക്കുന്നത്. ഇതിനു പുറമേ ട്രംപ് നല്‍കിയിട്ടുള്ള വാഗ്ദാനങ്ങളില്‍ 23 ശതമാണ് അദ്ദേഹം നടപ്പാക്കിയത്. 27 ശതമാനം വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതി പരാജയപ്പെട്ടെന്നും കണക്കുകള്‍ പറയുന്നു.

വായനയ്ക്ക്: https://goo.gl/wFrZxC

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍