UPDATES

വൈറല്‍

തെങ്ങ് മറിഞ്ഞു വീണ് ദൂരദര്‍ശന്‍ മുന്‍ അവതാരക മരിച്ചു/ സിസിടിവി വീഡിയോ

രാവിലെ നടക്കാന്‍ ഇറങ്ങിയ കാഞ്ചനയുടെ ദേഹത്തേക്ക് തെങ്ങ് മറിഞ്ഞു വീഴുകയായിരുന്നു

തെങ്ങ് മറിഞ്ഞു വീണ് ദൂരദര്‍ശന്‍ മുന്‍ അവതാരക കാഞ്ചന്‍ രഘുനാഥ (57) മരിച്ചു. വെള്ളിയാഴ്ച രാവിലെ മുബൈയിലെ വാസന്ത് പാര്‍ക്കിന് സമീപത്തായിരുന്നു അപകടം നടന്നത്. രാവിലെ നടക്കാന്‍ ഇറങ്ങിയ കാഞ്ചനയുടെ ദേഹത്തേക്ക് തെങ്ങ് മറിഞ്ഞു വീഴുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ രാവിലെ അവര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. നിരവധി സംഗീത പരിപാടികളുടെ അവതാരികയായി പ്രവര്‍ത്തിച്ചിട്ടുള്ള കാഞ്ചന്റെ ഭര്‍ത്താവ് രാജാ രാജ്‌നാഥ് പ്രാദേശിക ഭരണകൂടത്തിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. അപകടകരമായ തെങ്ങ് മുറിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ അധികൃതരോട് ആവിശ്യപ്പെട്ടിരുന്നുവെങ്കിലും അവര്‍ നടപടി എടുക്കാത്തതായിരുന്നു ഈ ദാരുണ അപകടകരത്തിന് കാരണമെന്ന് കാട്ടിയാണ രാജാ രാജ്‌നാഥ് പരാതി നല്‍കിയിരിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍