UPDATES

വൈറല്‍

“വൃത്തികേട് കാണിക്കരുത്”, തീയറ്ററില്‍ നിന്നും ബാറില്‍ നിന്നും ഊബര്‍ ഫ്‌ളഡ് റിലീഫ് എടുക്കുന്നവരോട്‌

“ശരിക്കും സഹായം ആവശ്യമുള്ള ആളുകളെ ഇങ്ങനെ ബുദ്ധിമുട്ടിക്കരുത്. അലവലാതികളാവരുത്. ഉത്തരവാദിത്തം വേണം”.

സിനിമ തീയറ്റില്‍ നിന്നും ബാറില്‍ നിന്നും മറ്റും തങ്ങളെ കൊണ്ടുപോകുന്നതിനായി ഊബറിന്റെ ഫ്‌ളഡ് റിലീഫ് (വെള്ളപ്പൊക്ക ദുരിതാശ്വാസം) ഓപ്ഷന്‍ സെലക്ട് ചെയ്യുന്നവരോട് ആയിഷ മഹ്മമൂദിന് ചില കാര്യങ്ങള്‍ പറയാനുണ്ട്. അതവര്‍ നല്ല രീതിയില്‍ ഇംഗ്ലീഷിലും മലയാളത്തിലുമായി ഫേസ്ബുക്കില്‍ പറയുന്നുണ്ട്. ഇനിമേലാല്‍ ഈ വൃത്തികേട് കാണിച്ചാല്‍ നിങ്ങളുടെ ചെകിട്ടത്തടിക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും ഇതിന്റെ പേരില്‍ നിങ്ങള്‍ക്ക് തങ്ങള്‍ക്കെതിരെ കേസ് കൊടുക്കാവുന്നതെന്നും ആയിഷ പറയുന്നു. “ശരിക്കും സഹായം ആവശ്യമുള്ള ആളുകളെ ഇങ്ങനെ ബുദ്ധിമുട്ടിക്കരുത്. അലവലാതികളാവരുത്ത്. ഉത്തരവാദിത്തം വേണം”. ഈ ഓപ്ഷന്‍ ഉപയോഗിച്ച് ഊബറിന് കിട്ടിയ 1000 റിക്വസ്റ്റുകളില്‍ ഒരെണ്ണം മാത്രമാണ് ശരിക്കും ദുരിതബാധിതര്‍ നല്‍കിയതെന്നും ആയിഷ പറയുന്നു.

ചെങ്ങന്നൂര്‍ ഹോസ്റ്റലില്‍ കുടുങ്ങിയ പെണ്‍കുട്ടികളെ സഹായം ചോദിച്ചപ്പോള്‍ മുണ്ടുപൊക്കി കാണിച്ചു

പ്രളയ ദുരിതത്തിലകപ്പെട്ടിരിക്കുന്ന ചെങ്ങന്നൂരിലെ അയ്യപ്പ കോളേജ് ഹോസ്റ്റലില്‍ കുടുങ്ങിയ പെണ്‍കുട്ടികള്‍ സഹായം അഭ്യര്‍ത്ഥിച്ചപ്പോള്‍ ചില സാമൂഹ്യവിരുദ്ധന്മാര്‍ മുണ്ട് പൊക്കി കാണിച്ചതായി പരാതി. ദുരിതാശ്വാസ ക്യാംപുകളില്‍ കൂടെയുള്ള പുരുഷന്മാര്‍ അനാവശ്യമായി തൊടുന്നു, നോക്കുന്നു, ഫോട്ടോ എടുക്കുന്നു, ശല്യം ചെയ്യുന്നു തുടങ്ങിയ പരാതികളും വരുന്നുണ്ട്. കൂടാതെ നനഞ്ഞ വസ്ത്രങ്ങളുമായി റെസ്‌ക്യൂവില്‍ കയറുമ്പോള്‍ ഫോട്ടോയെടുക്കുക, അശ്ലീല കമന്റുകള്‍ പാസാക്കുക തുടങ്ങിയ പരാതികളുമുണ്ടെന്ന് സന്നദ്ധ പ്രവര്‍ത്തക ആയിഷ മഹമൂദിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ചെങ്ങന്നൂര്‍ അയ്യപ്പ കോളേജ് ഹോസ്റ്റലില്‍ പുറത്തുനിന്നുള്ളവര്‍ അകത്ത് കയറി തങ്ങളെ അടിക്കുകയും തുണി കീറുകയും ചെയ്തതായും പെണ്‍കുട്ടികള്‍ പരാതിപ്പെട്ടിട്ടുണ്ട്.

വെള്ളപ്പൊക്ക കാലത്തെ ചില വൃത്തികേടുകളെക്കുറിച്ച്, ചില ബോറന്മാരെയും ദ്രോഹികളേയും കുറിച്ച്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍