UPDATES

വൈറല്‍

അധികാരം ഉപയോഗിച്ച് സ്വന്തം കേസ് പിന്‍വലിക്കുന്ന ഒരാളുണ്ടെന്ന് പരാതി; ഇപ്പൊ ശരിയാക്കി തരാം എന്ന് യുപി പൊലീസ്

ആ വ്യക്തിയുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ ഐഡിയും കൊടുത്തിട്ടുണ്ട് – @myogiadityanath – അതെ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെ.

ഉത്തര്‍പ്രദേശ് പൊലീസിന് ട്വിറ്റര്‍ വഴി ഒരു പരാതി കിട്ടി. തനിക്കും തന്റെ സഹപ്രവര്‍ത്തകര്‍ക്കും എതിരെ 22 വര്‍ഷമായുള്ള കേസ് പിന്‍വലിക്കാന്‍ ഒരു വ്യക്തി അധികാരം ഉപയോഗിക്കുന്നു. ഇക്കാര്യത്തില്‍ എന്തെങ്കിലും സഹായം ചെയ്യാന്‍ കഴിയുമോ എന്നായിരുന്നു അത്. ഉടന്‍ യുപി പൊലീസിന്റെ മറുപടി വന്നു – താങ്കളുടെ പ്രശ്‌നം എന്താണ് എന്ന് ചുരുക്കിപ്പറയാമോ എന്ന്. യുപിയിലെ ജനങ്ങളെ സഹായിക്കാനെന്ന മട്ടില്‍ മാസങ്ങള്‍ക്ക് മുമ്പ് അധികാരത്തിലെത്തിയ വ്യക്തിയാണ്. എന്നാല്‍ അദ്ദേഹം അധികാരം ഉപയോഗിച്ച് തനിക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കാനാണ് എന്ന് അഭയ് ഗുപ്തയുടെ മറുപടി. ആ വ്യക്തിയുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ ഐഡിയും കൊടുത്തിട്ടുണ്ട് – @myogiadityanath – അതെ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെ.

നിരോധന ഉത്തരവ് ലംഘിച്ച് പരിപാടി നടത്തിയതിന്റെ പേരില്‍ 1995ലെടുത്ത കേസില്‍ യോഗി ആദിത്യനാഥ് പ്രതിയാണ്. ഇതടക്കമുള്ള കേസുകള്‍ പിന്‍വലിക്കാനാണ് യോഗി സര്‍ക്കാരിന്റെ ഉത്തരവ്. കേന്ദ്ര മന്ത്രി ശിവ് പ്രസാദ് ശുക്ല, ബിജെപി എംഎല്‍എ ശീതള്‍ പാണ്ഡെ തുടങ്ങി 10 പേര്‍ക്കെതിരെ ഗോരഖ്പൂര്‍ പിപിഗഞ്ച് പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് രണ്ട് വര്‍ഷം മുമ്പ് യോഗി ആദിത്യനാഥിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. യുപി ക്രിമിനല്‍ ലോ ഭേദഗതി നിയമസഭയില്‍ അവതരിപ്പിക്കുന്നതിന്റെ തലേ ദിവസമാണ് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയത്. 20,000 രാഷ്ട്രീയപ്രേരിത കേസുകളുണ്ടെന്നാണ് ആദിത്യനാഥ് നിയമസഭയില്‍ പറഞ്ഞത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍