UPDATES

വൈറല്‍

കാനഡയിലെത്തിയ ‘ആലിബാബ’: ജാക് മാ, പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ കണ്ടപ്പോള്‍

വാന്‍കൂവറില്‍ നിങ്ങള്‍ക്ക് വായുവിനെ കാണാന്‍ കഴിയില്ല എന്നും ബിജീംഗില്‍ അത് വ്യക്തമായി കാണാന്‍ കഴിയുമെന്നുമാണ് പറയേണ്ടതെന്ന് ട്രൂഡോ.

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ഇ കൊമേഴ്‌സ് കമ്പനി ആലിബാബയുടെ ഉടമ ജാക്ക് മായും കാനഡയിലെ ടൊറന്റോയില്‍ വച്ച് നടത്തിയ രസകരമായ സംഭാഷത്തിന്റെ വീഡിയോ ആണിത്. വിവിധ വിഷയങ്ങളെക്കുറിച്ച് നര്‍മ്മം നിറച്ച് ഇരുവരും സംസാരിക്കുന്നു. ആരാണ് നിങ്ങളുടെ ബില്ലുകള്‍ പേ ചെയ്യുന്നത് എന്ന് ചോദിക്കുമ്പോള്‍ ജാക് മാ പറയുന്നത് ഇങ്ങനെ ഞാന്‍ റസ്റ്റോറന്റില്‍ ഇരിക്കുമ്പോള്‍ ആരോ ഒരാള്‍ എന്റെ ബില്ലടക്കുന്നു. ഒരാള്‍ എനിക്ക് സിഗററ്റ് തന്ന്, വളരെ നന്ദി ജാക്, ആലിബാബ കാരണം ഞാന്‍ ഒരുപാട് പണം സമ്പാദിച്ചു. അതുകൊണ്ട് താങ്കളുടെ ബില്ല് ഞാനടച്ചു എന്ന് പറഞ്ഞു. ഇത് ജീവിതത്തിലെ ഏറ്റവും രസകരമായ കാര്യങ്ങളിലൊന്നാണ്. ഇത്തരം അനുഭവങ്ങള്‍ പ്രവര്‍ത്തനം തുടരാന്‍ പ്രേരിപ്പിക്കുന്നു. ജസ്റ്റിന്‍ ട്രൂഡോയുടെ പ്രതികരണം ഇങ്ങനെ നിങ്ങളാരും എന്റെ ബില്ല് ഇത്തരത്തില്‍ അടക്കരുത്. ഞങ്ങള്‍ക്ക് എത്തിക്‌സ് കമ്മീഷണര്‍ എന്നുപറഞ്ഞൊരാളുണ്ട്. ഇത്തരമൊരു ഐഡിയ തന്നതിന് നന്ദി, പക്ഷെ എന്റെ ബില്ല് ഞാന്‍ തന്നെ അടച്ചോളാം. സദസില്‍ ചിരി പടര്‍ന്നു.

പ്രധാനമന്ത്രി ട്രൂഡോയേക്കാള്‍ തങ്ങള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാണെന്ന് ജാക് മാ. 500 മില്യണ്‍ (50 കോടി രൂപ) പേരടങ്ങുന്ന കമ്മ്യൂണിറ്റിയെ കൈകാര്യം ചെയ്തപ്പോള്‍ മനസിലായി ഗവണ്‍മെന്റിനെ മുന്നോട്ട്‌കൊണ്ടുപോവുക എന്നത് എത്ര ബുദ്ധിമുട്ടേറിയ കാര്യമാണെന്ന്. ഒരു ശതമാനം മോശം ആളുകളാണ് ഇതിലുള്ളത്. എനിക്ക് 50 ലക്ഷം മോശപ്പെട്ട ആളുകളെ കിട്ടി. കാനഡയില്‍ മോശപ്പെട്ട ആളുകളേ ഇല്ലെന്നും ഏറ്റവും സുഖകരമായി ഭരിക്കാന്‍ കഴിയുന്ന ഇടമാണിതെന്നും ജസ്റ്റിന്‍ ട്രൂഡോ. ഒരു കമ്പനി നടത്തുമ്പോള്‍ കൊള്ളില്ലെന്ന് തോന്നിയ ഒരാളെ ജോലിയില്‍ നിന്ന് പിരിച്ചുവിടാം. എന്നാല്‍ ഒരു പൗരനെ ഒരു രാജ്യത്ത് നിന്ന് പുറത്താക്കാനാവില്ലെന്നും ജാക് മാ. കാനഡയിലെ വാന്‍കൂവറാണ് ലോകത്ത് താമസിക്കാന്‍ ഏറ്റവും സുഖമുള്ള നഗരമെന്ന് പലരും പറയുന്നു. കാരണം ചുറ്റുപാടുകള്‍, മരങ്ങള്‍, ആകാശം എല്ലാം തെളിഞ്ഞ് കാണാം. എന്നാല്‍ ചൈനീസ് തലസ്ഥാനമായ ബീജിംഗില്‍ ഞങ്ങള്‍ ഇത്തരത്തില്‍ കണ്ടിട്ട് കുറേ കാലമായി. വാന്‍കൂവറില്‍ നിങ്ങള്‍ക്ക് വായുവിനെ കാണാന്‍ കഴിയില്ല എന്നും ബിജീംഗില്‍ അത് വ്യക്തമായി കാണാന്‍ കഴിയുമെന്നുമാണ് പറയേണ്ടതെന്ന് ട്രൂഡോ. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വായുമലിനീകരണമുള്ള നഗരം ബീജിംഗാണ് എന്നാണ് അടുത്തിടെ വന്ന ചില പഠനങ്ങള്‍ പറയുന്നത്.

യൂറോപ്പില്‍ വലിയ ഇന്റര്‍നെറ്റ് കമ്പനികളൊന്നും ഇല്ലെന്ന് ജാക് മാ. എന്തുകൊണ്ടില്ല. കാരണം അവര്‍ക്ക് എല്ലാ കാര്യത്തിലും പേടിയാണ്. സ്വകാര്യത, സുരക്ഷ – എല്ലാറ്റിനും പേടി. എന്നാല്‍ അത് പൂര്‍ണമായും അംഗീകരിക്കാന്‍ ജസ്റ്റിന്‍ ട്രൂഡോ തയ്യാറല്ല. കാനഡയില്‍ ഞങ്ങള്‍ ഈ വക കാര്യങ്ങളേക്കുറിച്ച് – സ്വകാര്യത, സുരക്ഷ തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച് ആശങ്കകളുണ്ട്. പക്ഷെ പല മികച്ച ഇന്റര്‍നെറ്റ് കമ്പനികളും ഞങ്ങള്‍ക്കുണ്ട്. ഒരു സന്തുലിതാവസ്ഥയുണ്ട്. അതാണ് വേണ്ടത്. ഇത് അംഗീകരിക്കുന്ന ജാക് മാ, പ്രശ്‌നങ്ങളുണ്ട് എന്ന് കരുതി ഒന്നും ചെയ്യാതിരിക്കരുതെന്നും പ്രശ്‌നങ്ങളെ പടിപടിയായി പരിഹരിക്കാന്‍ ശ്രമിക്കണമെന്നും ആവശ്യപ്പെട്ടു. എന്തുകൊണ്ട് വിജയിക്കുന്നു എന്ന ചോദ്യത്തിന് ഇങ്ങനെയാണ് മറുപടി. നിങ്ങള്‍ പരാജയപ്പെടുമ്പോള്‍ നിങ്ങളുടെ തെറ്റുകള്‍ പരിശോധിച്ച്, അത് തിരിച്ചറിഞ്ഞ് നിങ്ങള്‍ ചില കാര്യങ്ങള്‍ പഠിക്കുന്നതായി കരുതുന്നു. എന്നാല്‍ നിങ്ങള്‍ വിജയിക്കുമ്പോള്‍ എന്തുകൊണ്ട് വിജയിക്കുന്നു എന്ന് സ്വയം ചോദിക്കുന്നില്ല. കാരണം വലിയ ആളായിരിക്കുന്നു. പിന്നെ അങ്ങനെ പോവുകയാണ്. പരാജയത്തിന് നമുക്ക് പല കാരണങ്ങളുമുണ്ടാകും. പക്ഷെ നമ്മുടെ വിജയത്തിന്റെ കാരണങ്ങള്‍ നമ്മള്‍ പരിശോധിക്കുന്നില്ല – ട്രൂഡോ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍