പ്രതിഷേധക്കാരെ ഐജി വിരട്ടിയതിന് ശേഷം പ്രവര്‍ത്തകര്‍ തങ്ങളുടെ മുദ്രാവാക്യങ്ങള്‍ ശബ്ദം കുറച്ച് വിളിച്ചു
ജിഷ്ണു പ്രണോയ്-യുടെ അമ്മയ്ക്കെതിരെയുള്ള പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ ഒഴിച്ചുള്ള വിവിധ വിദ്യാര്‍ഥി പ്രകടനത്തിന് നേരെ ഐജി മനോജ് എബ്രഹാമിന്റെ രോക്ഷ പ്രകടനം. പേരൂര്‍ക്കട ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ജിഷ്ണുവിന്റെ അമ്മയെ കാണാന്‍ ഡിജിപി ലോകനാഥ് ബഹ്റ എത്തിയപ്പോഴും മനോജ് എബ്രഹാം എത്തിയപ്പോഴും വിദ്യാര്‍ഥികള്‍ ഗോബാക്ക് വിളികളുമായി എത്തിയിരുന്നു. വിദ്യാര്‍ഥികളുടെ ബഹളം അതിരുകടന്നപ്പോള്‍ ഐജിയും അതിര് കടന്നു. ഇരിക്കടെ അവിടെ, ഒരക്ഷരം മിണ്ടി പോകരുത്, ഐജിയോട് വേണ്ട കളി തുടങ്ങിയ പദപ്രയോഗങ്ങളിലൂടെ പ്രതിഷേധക്കാരെ ഐജി വിരട്ടി. അതിന് ശേഷം പ്രവര്‍ത്തകര്‍ തങ്ങളുടെ മുദ്രാവാക്യങ്ങള്‍ ശബ്ദം കുറച്ച് വിളിച്ചു.

ഐജി മനോജ് എബ്രഹാം പ്രതിഷേധക്കാരം വിരിട്ടി നിര്‍ത്തുന്ന വീഡിയോ
(കടപ്പാട്-ഏഷ്യനെറ്റിന്റെ വീഡിയോ)
(കടപ്പാട്- മീഡിയവണിന്റെ വീഡിയോ)