UPDATES

വൈറല്‍

കിം ജോങ് ഉന്നിന്റെ ഉത്തരകൊറിയയില്‍ നിന്ന് സൈനികന്റെ അതിസാഹസികമായ രക്ഷപ്പെടല്‍ (വീഡിയോ)

പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ പന്‍മുന്‍ജം ട്രൂസ് ഗ്രാമത്തിലായിരുന്നു സംഭവം. ഉത്തര, ദക്ഷിണ കൊറിയന്‍ സൈനികര്‍ മുഖാമുഖം നില്‍ക്കുന്ന ഏക അതിര്‍ത്തി പ്രദേശമാണിത്.

സ്വന്തം സൈനികരുടെ വെടിവയ്പിനെ അതിജീവിച്ച് ദക്ഷിണകൊറിയയിലേയ്ക്ക് ഉത്തരകൊറിയന്‍ സൈനികന്‍ മിലിട്ടറി വാഹനത്തില്‍ രക്ഷപ്പെടുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഉത്തര കൊറിയന്‍ സൈന്യത്തിലെ (കെപിഎ) അംഗം അതിര്‍ത്തി കടന്ന് ദക്ഷിണ കൊറിയയിലേക്ക് കടക്കുന്ന വിഡിയോ അമേരിക്കയുടെ നേതൃത്വത്തിലുള്ള യുണൈറ്റഡ് നേഷന്‍സ് കമാന്‍ഡ് (യുഎന്‍സി) പുറത്തുവിട്ടത്. സ്വേച്ഛാധിപതി കിം ജോങ് ഉന്നിനും ഉത്തരകൊറിയന്‍ ഭരണകൂടത്തിനും സൈനികന്‍റെ രക്ഷപ്പെടല്‍ വലിയ ക്ഷീണമുണ്ടാക്കി എന്നാണ് അമേരിക്കയുടെ വിലയിരുത്തല്‍.

ഈമാസം 13നായിരുന്നു സംഭവം. അതിര്‍ത്തിയിലെ യുഎന്‍ സംരക്ഷിത മേഖലയില്‍ കാവല്‍നില്‍ക്കുന്നതിനിടെയാണ് സൈനികന്‍ രക്ഷപ്പെടാന്‍ പദ്ധതിയിട്ടത്. പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ പന്‍മുന്‍ജം ട്രൂസ് ഗ്രാമത്തിലായിരുന്നു സംഭവം. ഉത്തര, ദക്ഷിണ കൊറിയന്‍ സൈനികര്‍ മുഖാമുഖം നില്‍ക്കുന്ന ഏക അതിര്‍ത്തി പ്രദേശമാണിത്. ആളൊഴിഞ്ഞ, വീതിയേറിയ റോഡിലൂടെ കറുത്ത ജീപ്പ് അതിവേഗത്തില്‍ ഓടിച്ചു വരുന്നതാണ് ദൃശ്യത്തില്‍ ആദ്യം കാണുന്നത്.

സൈനികരുടെ കനത്ത കാവലുള്ള സ്ഥലം എത്തുന്നതിന് മുമ്പ് ജീപ്പ് നിര്‍ത്തുന്നു. പുറത്തിറങ്ങിയ യുവാവ് സൈനിക വേഷത്തിലാണ്. ഇയാള്‍ അതിര്‍ത്തിയിലേക്കു ഓടുന്നു. ജീപ്പ് പോകുന്നത് ശ്രദ്ധിച്ച സൈനികര്‍ വെടിയുതിര്‍ത്ത് പിന്നാലെയെത്തി. ഇതിനകം വേലിക്കിടയിലൂടെ അപ്പുറം കടന്ന സൈനികനെ ഉത്തര കൊറിയന്‍ സേന തുരുതുരാ വെടിവച്ചു. വെടിയേറ്റിട്ടും അതിര്‍ത്തി കടന്നശേഷമാണ് യുവാവ് കുഴഞ്ഞുവീണത്. ഇയാളെ ദക്ഷിണ കൊറിയയുടെ സൈന്യം എടുത്തുകൊണ്ടു പോയി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുറച്ചുനേരം ആലോചിച്ചുനിന്നശേഷം ഉത്തര കൊറിയന്‍ സൈന്യം അതിര്‍ത്തി കടക്കുന്നതും വിഡിയോയില്‍ കാണാം. ഉത്തര കൊറിയന്‍ സൈന്യത്തിന്റെ നടപടി വലിയ നയതന്ത്ര പ്രശ്‌നങ്ങളിലേക്ക് വഴിതുറന്നു. ‘സൈനികാതിര്‍ത്തി രേഖയിലൂടെ (എംഡിഎല്‍) കുറച്ചുദൂരം ഓടിയ ശേഷമാണ് സൈന്യം ഉത്തര കൊറിയയിലേക്ക് മടങ്ങിയത്. 1953ലെ കരാറിന്റെ ലംഘനമാണ് ഉത്തര കൊറിയ നടത്തിയത് എന്നാണ് യുഎന്‍സി വക്താവ് കേണല്‍ ചാഡ് കാരള്‍ മാധ്യമങ്ങളോടു പറഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍