UPDATES

വൈറല്‍

ഇനിയും മൊബൈല്‍ ഫോണ്‍ സ്‌കൂളില്‍ കൊണ്ടുവന്നാല്‍? ഇതൊരു മുന്നറിയിപ്പാണ്/ വീഡിയോ

വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണ്‍ സ്‌കൂളില്‍ കൊണ്ടുവരുന്നത് തടയാനാണ് ഈ മുന്നറിയിപ്പ്

വിദ്യാര്‍ത്ഥികള്‍ക്ക് എന്ത് ചെയ്യണം, ചെയ്യരുത് എന്ന് എല്ലാ വിദ്യാലയങ്ങളിലും നിര്‍ദേശങ്ങള്‍ നല്‍കാറുണ്ട്. സ്‌കൂള്‍ നിയമങ്ങള്‍ അനുസരിച്ചില്ലെങ്കില്‍ എന്തായിരിക്കും ശിക്ഷയെന്നതിനെക്കുറിച്ചും മുന്നറിയിപ്പ് കൊടുക്കും. അതും അവഗണിച്ച് മുന്നോട്ടുപോയാല്‍ ശിക്ഷ അനുഭവിക്കുകയേ നിവൃത്തിയുള്ളൂ. അതു ചിലപ്പോള്‍ വല്ലാതെ വേദനപ്പിച്ചെന്നിരിക്കാം.

ഇതാ ചൈനയില്‍ ഈ തരത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കു നല്‍കുന്ന മുന്നറിയിപ്പ് ഒന്നു കണ്ടുനോക്കൂ. ചൈനയിലെ ഗ്വയ്ഷൂ പ്രവിശ്യയിലെ ഒരു സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ സ്‌കൂളില്‍ കൊണ്ടുവരരുതെന്ന് അധികൃതര്‍ ശക്തമായ താക്കീത് നല്‍കുന്നതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

വിദ്യാര്‍ത്ഥികളെ വരിയായി ഇരുത്തിയശേഷം അനധികൃതമായി പിടികൂടിയ ഒരു മൊബൈല്‍ ഫോണ്‍ എല്ലാവരുടെയും മുന്നില്‍വച്ച് ഒരു സ്‌കൂള്‍ ജീവനക്കാരന്‍ ചുറ്റികയ്ക്കു തല്ലിപ്പൊട്ടിച്ചു കളയുകയാണ്. ഫോണ്‍ ആദ്യം വെള്ളത്തില്‍ മുക്കിയശേഷമാണ് തകര്‍ക്കുന്നത്. ഫോണ്‍ കൊണ്ടുവരുന്നവരെല്ലാം കണ്ണുതുറന്നു കണ്ടോളൂ എന്നാണ് അധികൃതര്‍ പറയാതെ ചെയ്തു കാണിച്ചിരിക്കുന്നത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍