UPDATES

വൈറല്‍

അടിതെറ്റി ഉള്‍ക്കടലിലേക്ക് ഒഴുകിപോയ ആനയെ രക്ഷിച്ച് നേവി/ വീഡിയോ

കടലില്‍ മുങ്ങിത്താഴുന്ന ആന നേവിയുടെ പട്രോളിങ് സംഘത്തിന്റെ കണ്ണില്‍പ്പെടുകയായിരുന്നു

അടിതെറ്റി ഉള്‍ക്കടലിലേക്ക് ഒഴുകിപോയ ആനയെ ശ്രീലങ്കന്‍ നാവികസേന രക്ഷപ്പെടുത്തി. ശ്രീലങ്കയുടെ വടക്കുകിഴക്കന്‍ തീരത്തുനിന്ന് കടലില്‍ ഇറങ്ങിയ ആന അടിയൊഴുക്കില്‍ പെട്ട് 10 മൈലോളം അകലേക്ക് ഒഴുകിപ്പോയി. കടലില്‍ മുങ്ങിത്താഴുന്ന ആന നേവിയുടെ പട്രോളിങ് സംഘത്തിന്റെ കണ്ണില്‍പ്പെടുകയായിരുന്നു.

തുടര്‍ന്ന് നേവിയുടെ മുങ്ങല്‍ വിദഗ്ധരും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് 12 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആനയെ രക്ഷപ്പെടുത്തി കരിയിലെത്തിച്ചത്. ശ്രീലങ്കന്‍ ആനകള്‍ കടലില്‍ 15 കിലോമീറ്ററുകളോളം നീന്തിപ്പോകാറുണ്ട് പക്ഷെ ശക്തമായ അടിയൊഴുക്കില്‍ ഈ ആനയെ പെട്ടുപോവുകയായിരുന്നു.

കരയിലെത്തിച്ച ആനയ്ക്ക് മറ്റുപ്രശ്നങ്ങളൊന്നുമില്ലെന്ന് പരിശോധിച്ച മൃഗഡോക്ടര്‍മാരുടെ ഉറപ്പില്‍ അധികൃതര്‍ ആനയെ കാട്ടിലേക്ക് തന്നെ വിട്ടു. ഉപ്പു വെള്ളം കുടിച്ചതിന്റെയും കടലില്‍ അധികനേരം നീന്തിയതിന്റെയും ക്ഷീണമാത്രമെ ആനയ്ക്കുള്ളൂ. വീഡിയോ കാണാം:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍