UPDATES

എഡിറ്റര്‍

പതിനൊന്ന് കാറുകള്‍ കൊണ്ട് സ്‌പേസിലേക്ക് ഒരു മെസ്സേജ്

Avatar

അടുത്തില്ലാതിരിക്കുമ്പോഴാണ് നമ്മള്‍ മാതാപിതാക്കളെ ഏറ്റവുമധികം മിസ് ചെയ്യുക. ഇന്നിപ്പോള്‍ സാങ്കേതിവിദ്യ ഏറെ വികസിച്ച കാലമായതിനാല്‍ അവര്‍ അകലെയായാലും ഫോണ്‍ വിളിച്ചോ ഇന്റര്‍നെറ്റില്‍ ചാറ്റ് ചെയ്‌തോ നമുക്ക് അവരോട് സംസാരിക്കാം. ഇതൊക്കെ പക്ഷെ ഭൂമിയിലുള്ളവരോടെ പറ്റൂ. ഭൂമിക്കു മുകളില്‍ നില്‍ക്കുന്നവരോടാണെങ്കിലോ? പേടിക്കണ്ട,മരിച്ചവരോടല്ല, ഭൂമിക്കു മുകളില്‍ എന്നാല്‍ ശൂന്യാകാശത്ത്. അത്തരമൊരു അവസ്ഥയിലാണ് ടെക്‌സാസിലുള്ള സ്‌റ്റെഫാനിയ എന്ന കൗമാരക്കാരി. ബഹിരാകാശ യാത്രികനായ സ്റ്റെഫാനിയായുടെ അച്ചന്‍ ഇപ്പോഴുള്ളത് ഇന്റര്‍നാഷണല്‍ സ്‌പേസ് സെന്ററിലാണ്. സ്റ്റെഫാനിക്കാണെങ്കില്‍ അച്ഛനെ ഒത്തിരിയൊത്തിരി മിസ് ചെയ്യാനും തുടങ്ങി. എന്തു ചെയ്യാന്‍. ഫോണോ, ഇന്റര്‍നെറ്റോ ഒന്നും സഹായത്തിനെത്തില്ലല്ലോ! അപ്പോഴാണ് സ്‌റ്റെഫാനിയുടെ സങ്കടം മാറ്റാനും അച്ചനോടും വിശേഷം തിരിക്കാനും അവളെ സഹായിക്കാനായി ഹ്യുണ്ടായി കാര്‍ നിര്‍മാതാക്കള്‍ എത്തിയത്. കാറുകൊണ്ട് എന്തു ചെയ്യാന്‍ എന്നല്ലേ ചിന്തിക്കുന്നത്? പതിനൊന്ന് കാറുകള്‍ ഉപയോഗിച്ച് സ്‌റ്റെഫാനിയയുടെ സന്ദേശം അവളുടെ അച്ഛനെ അറിയിച്ചതു കാണുക: http://indianexpress.com/article/trending/viral-video-how-hyundai-helped-a-teen-send-a-message-to-her-dad-in-outer-space/

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍