UPDATES

വൈറല്‍

ചാരായം ഉണ്ടാക്കുന്നത് പോലെ ഒരു ചായ; തന്തൂരി ചായ!/ വീഡിയോ

ഈ ചായ കുടിച്ചാല്‍ പിന്നെ ചുറ്റിലുള്ളതൊന്നും കാണാന്‍ കഴിയില്ലെന്നുമൊക്കെയാണ് കമന്റുകള്‍.

 

തന്തൂരി ചായ കുടിച്ചിട്ടുണ്ടോ? പോട്ടെ, കണ്ടിട്ടുണ്ടോ? എന്നാല്‍ കുടിച്ചിട്ടില്ലാത്തവര്‍ ഈ തന്തൂരി ചായ ഉണ്ടാക്കുന്നത് ഒന്ന് കണ്ടോളൂ. ചാരായം ഉണ്ടാക്കുന്നത് പോലെ ചായ ഉണ്ടാക്കുന്നത് പോലെയാണ് ഈ ചായ ഉണ്ടാക്കുന്നത് എന്നും ഈ ചായ കുടിച്ചാല്‍ പിന്നെ ചുറ്റിലുള്ളതൊന്നും കാണാന്‍ കഴിയില്ലെന്നുമൊക്കെയാണ് കമന്റുകള്‍. ചായ കുടിക്കണമെന്നുണ്ടെങ്കില്‍ നേരെ പൂനെയിലേക്ക് പൊയ്‌ക്കോളൂ. അവിടെ അഹമ്മദ് നഗറില്‍ രണ്ടു ചങ്ങായിമാര്‍ നല്ല അടിപൊളി തന്തൂരി ചായ വില്‍ക്കുന്നുണ്ട്. ചിലര്‍ വിമര്‍ശിച്ചുകൊണ്ടും എത്തുന്നുണ്ട്. ഇങ്ങനെയല്ല തന്തൂരി ചായ ഉണ്ടാക്കുന്നത് എന്നും ഇവര്‍ ആളുകളെ പറ്റിക്കുകയാണെന്നുമാണ് അവരുടെ വാദം. ഏതായാലും ഈ തന്തൂരി ചായ ഉണ്ടാക്കുന്നത് കാണാന്‍ തന്നെ നല്ല രസമാണ്. വൈറലായ ‘തന്തൂരി ചായ’ ഒന്ന് കണ്ട് നോക്കൂ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍