UPDATES

വൈറല്‍

ഉത്തരകൊറിയന്‍ ആണവ പരിപാടി ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുന്നത് എങ്ങനെ? വീഡിയോ

2016ല്‍ രണ്ട് തവണ ഉത്തരകൊറിയ അണുബോംബ് പരീക്ഷിച്ചതിലൂടെ ലോകത്തിന് നല്‍കിയ സന്ദേശം വ്യക്തമായിരുന്നു.

ഉത്തരകൊറിയയുടെ ആണവായുധ നിര്‍മ്മാണവും അതുമായി ബന്ധപ്പെട്ടുള്ള ഭീഷണികളും ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്. 2016ല്‍ രണ്ട് തവണ ഉത്തരകൊറിയ അണുബോംബ് പരീക്ഷിച്ചതിലൂടെ ലോകത്തിന് നല്‍കിയ സന്ദേശം വ്യക്തമായിരുന്നു. നേരത്തെ 2006, 2009, 2013 വര്‍ഷങ്ങളില്‍ ഉത്തരകൊറിയ ആണവ പരീക്ഷണം നടത്തിയിരുന്നു. എന്നാല്‍ യുദ്ധ സാധ്യതകള്‍ വരെ തുറന്നിടുന്ന തരത്തിലേയ്ക്ക് കാര്യങ്ങള്‍ മാറുന്നത് ഇപ്പോഴാണ്.

തന്റെ ഗവണ്‍മെന്റ് ഉത്തരകൊറിയയില്‍ നിന്നുള്ള ഭീഷണികളെ വളരെ ഗൗരവമായാണ് കാണുന്നതെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ പറയുന്നു. ഉത്തരകൊറിയയുമായി തങ്ങള്‍ ഒരു വലിയ സംഘര്‍ഷത്തില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ടെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്.

ഈ വീഡിയോ ഉത്തരകൊറിയയുടെ ആണവപരിപാടിയുടെ ചരിത്രം പറയുന്നുണ്ട്. 1950കളില്‍ തന്നെ ഉത്തരകോറിയ ആണവ പരിപാടിക്ക് തുടക്കം കുറിച്ചിരുന്നു. സോവിയറ്റ് യൂണിയന്റെ സഹായത്തോടെ. മറ്റ് രാജ്യങ്ങളുടേയും യുഎന്നിന്റേയും വിലക്കുകള്‍ മറികടന്ന് ഉത്തരകൊറിയ ആണവപരിപാടി നടത്തി വരുന്നത് വീഡിയോ വിവരിക്കുന്നു. 1993ല്‍ ആണവ നിര്‍വ്യാപന ഉടമ്പടിയില്‍ നിന്ന് ഉത്തരകൊറിയ പാന്‍വാങ്ങിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍