UPDATES

വൈറല്‍

കൊടുങ്ങല്ലൂര്‍ ഒരു ‘ഹൈന്ദവ റിപ്പബ്ലിക്’ ആണോ? പെന്തക്കോസ്തുകാരുടെ മത പ്രചാരണം തടയുന്ന വീഡിയോ ചര്‍ച്ചയാകുന്നു

ഇത് ഹിന്ദു രാഷ്ട്രമാണ്, ഇവിടെ യേശുരാജ്യം ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ വിവരം അറിയും എന്നും പറയുന്നു, ഒപ്പം ഹിന്ദുക്കള്‍ കൂടുതല്‍ ഉള്ള ഏരിയയില്‍ മേലില്‍ വരരുത് എന്ന ഭീഷണിയും

ഇന്ത്യന്‍ ഭരണഘടനയിലെ ഏറ്റവും പ്രധാനപ്പെട്ട അനുച്ഛേദനങ്ങളില്‍ ഒന്നാണ് ആര്‍ട്ടിക്കിള്‍ 25. ‘ആശയ സ്വാതന്ത്ര്യം, മതം പ്രചരിപ്പിക്കുന്നതിനും, പഠിപ്പിക്കുന്നതിനും, പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനുമുള്ള സ്വാതന്ത്ര്യം. ക്രമസമാധാനം, ധാര്‍മ്മികത, പൊതുആരോഗ്യം, ഈ വകുപ്പിലെ മറ്റു പരാമര്‍ശങ്ങള്‍ എന്നിവ കാത്തുസൂക്ഷിച്ചുകൊണ്ട് ഏല്ലാവര്‍ക്കും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിയ്ക്കാനും ആ വിശ്വാസം ഏറ്റുപറയാനും പ്രചരിപ്പിയ്ക്കാനും അവകാശമുണ്ട്.’

ആലുവയില്‍ ഉസ്മാന്‍ എന്ന യുവാവിനെ പോലീസ് അക്രമിച്ചതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെ മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു ‘ആലുവ ഒരു സ്വതന്ത്ര റിപ്പബ്ലിക് അല്ല’ എന്നാല്‍ തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ എന്ന പ്രദേശം ഒരു ഹിന്ദു റിപ്പബ്ലിക് ആണോ എന്ന് സംശയം ഇപ്പോളുണ്ട്. ഹിന്ദു ഹെല്പ് ലൈനിന്റെ പേരില്‍ പ്രചരിക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയാണ്. ‘പെന്തകൊസ്തുകാരുടെ മത പരിവര്‍ത്തനം ഞങ്ങള്‍ ഹിന്ദു ഹെല്‍പ് ലൈന്‍കാര് അങ്ങ് തടഞ്ഞു.. ആര്‍ക്കേലും പരാതി ഉണ്ടേല്‍ പറഞ്ഞേക്കണം എന്നാണു വീഡിയോയുടെ താഴെ എഴുതിയിരിക്കുന്നത്.

പെന്തക്കോസ്തുകാര്‍ തങ്ങളുടെ മത പ്രചാരണ പരിപാടിയുമായി മുന്നോട്ടു പോകവേ ഒരു കൂട്ടം ചെരുപ്പുക്കാര്‍ അവരെ തടഞ്ഞു വെക്കുകയും ‘ഇത് ഹിന്ദു രാഷ്ട്രമാണ്, ഇവിടെ യേശുരാജ്യം ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ വിവരം അറിയും എന്നും പറയുന്നു, ഒപ്പം ഹിന്ദുക്കള്‍ കൂടുതല്‍ ഉള്ള ഏരിയയില്‍ മേലില്‍ വരരുത് എന്ന ഭീഷണിയും’. മത പ്രചാരണത്തിന് എത്തിയവരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായും പറയപ്പെടുന്നുണ്ട്. വീഡിയോ വര്‍ത്തയായിട്ടും ആരും പരാതിയുമായി മുന്നോട്ടു വന്നിട്ടില്ല എന്നതും ശ്രദ്ധേയം ആണ്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയയ്ക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍