UPDATES

വൈറല്‍

കാലാവസ്ഥക്ക് വ്യതിയാനമില്ല, പ്രായമാകുമ്പോള്‍ തോന്നുന്നതാണ്: കുട്ടികളോട് മോദി (വീഡിയോ)

പ്രായമാവുന്തോറും തണുപ്പിനെ പ്രതിരോധിക്കാനുള്ള ശേഷി കുറഞ്ഞുവരും. അതുപോലെ തന്നെയാണ് കാലാവസ്ഥയും. കാലാവസ്ഥയ്ക്ക് യഥാര്‍ത്ഥത്തില്‍ വ്യതിയാനമൊന്നും സംഭവിച്ചിട്ടില്ല.

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ആസാമിലെ കുട്ടികളുടെ ചോദ്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ മറുപടി കേട്ടാല്‍ ആരും പകച്ചുപോകും. താന്‍ അസമില്‍ നിന്നാണെന്നും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് വലിയ ആശങ്കയുണ്ടെന്നും പറഞ്ഞ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടി പരിസ്ഥിതി സംരക്ഷണത്തിന് എന്ത് നിര്‍ദ്ദേശമാണ് മുന്നോട്ട് വയ്ക്കാവനുള്ളതെന്ന് പ്രധാനമന്ത്രി മോദിയോട് ചോദിച്ചു. ഇപ്പോളത്തെ കുട്ടികളെല്ലാം കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും മറ്റും വലിയ വര്‍ത്തമാനങ്ങള്‍ പറയുന്നവരാണ് എന്ന് അഭിപ്രായപ്പെട്ട് തമാശ മട്ടിലാണ് മോദി തുടങ്ങിയത്.

പിന്നീട് അപ്പൂപ്പന്മാര്‍ കുട്ടികള്‍ക്ക് കഥ പറഞ്ഞുകൊടുക്കുന്നത് പോലെ പറയാന്‍ തുടങ്ങി. 70, 80, 90 പ്രായമായവരൊക്കെ തണുപ്പ് കാലത്ത് പറയുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടാവും ഈ വര്‍ഷം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ തണുപ്പ് കൂടുതലാണെന്ന്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ തണുപ്പ് കൂടുന്നൊന്നുമില്ല. പ്രായമാവുന്തോറും തണുപ്പിനെ പ്രതിരോധിക്കാനുള്ള ശേഷി കുറഞ്ഞുവരും. അതുപോലെ തന്നെയാണ് കാലാവസ്ഥയും. കാലാവസ്ഥയ്ക്ക് യഥാര്‍ത്ഥത്തില്‍ വ്യതിയാനമൊന്നും സംഭവിച്ചിട്ടില്ല. നമുക്കാണ് മാറ്റമുണ്ടാവുന്നത്. ചെന്നൈ മിംമ്‌സ് എന്ന ട്രോള്‍ ഗ്രൂപ്പാണ് മോദിയുടെ ഈ മാരക നിരീക്ഷണം പങ്കുവച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍