UPDATES

വൈറല്‍

അവസാനം രാഹുല്‍ ഗാന്ധി അത് വെളിപ്പെടുത്തി – തനിക്ക് വേണ്ടി ട്വീറ്റ് ചെയ്യുന്നതാര് എന്ന്

എല്ലാ സംശയങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും മറുപടിയുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ രാഹുല്‍ ഗാന്ധി. ആരാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് എന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു.

കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ മുന്നേറ്റം ഒരു മാസത്തിലധികമായി സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയാണ്. കുറിക്ക് കൊള്ളുന്ന ആക്ഷേപഹാസ്യത്തിലൂടേയും പരിഹാസത്തിലൂടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള രാഷ്ട്രീയ എതിരാളികളെ അദ്ദേഹം ട്രോളിക്കൊണ്ടേ ഇരിക്കുന്നു. മോദിയേക്കാള്‍ റീട്വീറ്റുകള്‍ (ഷെയര്‍) ലഭിക്കുന്നതും രാഹുലിന്റെ ട്വീറ്റുകള്‍ക്കാണ്. കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നത് മുന്‍ പാര്‍ട്ടി എംപിയും നടിയുമായ രമ്യയാണ് (ദിവ്യ സ്പന്ദന) എന്ന കാര്യം എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ആരാണ് രാഹുലിന്റെ ട്വിറ്റര്‍ കൈകാര്യം ചെയ്യുന്നത് എന്ന സംശയം എല്ലാവര്‍ക്കുമുണ്ട്. രാഹുലിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ഒരുപോലെ ഉന്നയിക്കുന്ന ചോദ്യമാണിത്.

രാഹുല്‍ ഗാന്ധി പണം കൊടുത്ത് റീട്വീറ്റുകളെ വാങ്ങിക്കുയും ഫോളോവേഴ്‌സിനെ ഉണ്ടാക്കുകയുമാണെന്ന് ബിജെപിയും ആം ആംദ്മി പാര്‍ട്ടിയും ആരോപിച്ചിരുന്നു. ഇന്ത്യന്‍ നേതാക്കളില്‍ ട്വിറ്റര്‍ ഫോളോവേഴ്‌സിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തുള്ള മോദിയേയും രണ്ടാം സ്ഥാനത്തുള്ള അരവിന്ദ് കേജ്രിവാളിനേയും റീ ട്വീറ്റുകളുടെ കാര്യത്തില്‍ ചുരുങ്ങിയ സമയം കൊണ്ടാണ് രാഹുല്‍ ഗാന്ധി പിന്തള്ളിയത്. രാഹുലിന് പൊതുസമൂഹത്തില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നതിന്റെ ലക്ഷണമായിട്ടാണ് ഈ സോഷ്യല്‍ മീഡിയ മുന്നേറ്റത്തെ നിരീക്ഷകര്‍ വിലയിരുത്തിയത്. എന്നാല്‍ എല്ലാ സംശയങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും മറുപടിയുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ രാഹുല്‍ ഗാന്ധി. ആരാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് എന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു.

ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് രാഹുല്‍ ഗാന്ധിയുടെ രസകരമായ മറുപടി. തന്റെ പട്ടി ബിസ്‌കറ്റുമായി കളിക്കുന്ന വീഡിയോ ആണ് രാഹുല്‍ ഇട്ടിരിക്കുന്നത്. ആളുകള്‍ ചോദിക്കുന്നു ആരാണ് ഇയാള്‍ക്ക് വേണ്ടി ട്വീറ്റ് ചെയ്യുന്നത് എന്ന്. അത് ഞാന്‍ തന്നെയാണ്. ട്വീറ്റ് കൊണ്ട് എനിക്ക് എന്തൊക്കെ ചെയ്യാന്‍ പറ്റുമെന്ന് നോക്കൂ – രാഹുല്‍ പറയുന്നു. പട്ടിയോട് നമസ്‌തേ പറയാന്‍ ഹിന്ദിയില്‍ ആവശ്യപ്പെടുന്നത് വീഡിയോയില്‍ കേള്‍ക്കാം. രാഹുലിന്‍റെ ശബ്ദം തന്നെയാണ് കേള്‍ക്കുന്നത്. പട്ടിയുടെ മൂക്കില്‍ ബിസ്‌കറ്റ് വച്ചുകൊടുക്കുന്നു. നമസ്തേ പറയാന്‍ പറയുമ്പോള്‍ പട്ടി എഴുന്നേറ്റ് നില്‍ക്കുന്നു. കൈ ഞൊടിക്കുമ്പോള്‍ ബിസ്കറ്റ് തിന്നുന്നു. ഞാന്‍ ‘അയാളേ’ക്കാളും ഭേദമാണെന്നും രാഹുല്‍ സൂചിപ്പിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍