UPDATES

വൈറല്‍

കപ്പലുകളുടെ ശവപ്പറമ്പായ ദ്വീപുകള്‍!/ വീഡിയോ

കാനഡയ്ക്ക് സമീപമുള്ള ഈ ദ്വീപിനോട് ചേര്‍ന്നുള്ള കപ്പല്‍ച്ചാലില്‍ ആയിര കണക്കിന് കപ്പലുകള്‍ ഒരു കാലത്ത് തകര്‍ന്ന് നാമവശേഷമായിട്ടുണ്ട്

മാഗ്‌ദെലിന്‍ ദ്വീപുകള്‍ നാവികര്‍ക്ക് ഒട്ടും താല്‍പര്യമില്ലാത്ത ഇടമാണ്. കാരണം ആ ദ്വീപുകള്‍ കപ്പലുകളുടെ ശവപ്പറമ്പാണ്. കാനഡയ്ക്ക് സമീപമുള്ള ഈ ദ്വീപിനോട് ചേര്‍ന്നുള്ള കപ്പല്‍ച്ചാലില്‍ ആയിര കണക്കിന് കപ്പലുകള്‍ ഒരു കാലത്ത് തകര്‍ന്ന് നാമവശേഷമായിട്ടുണ്ട്. ചൂണ്ടയുടെ ആകൃതിയുള്ള ഈ ദ്വീപ സമൂഹത്തിന്റെ ഭാഗത്തൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്ക് പ്രധാന വെല്ലുവിളി കലാവസ്ഥയും ഭൂമിശാസ്ത്രപരമായ കിടപ്പുമാണ്.

തണുപ്പുകാലത്ത് ഈ ഭാഗത്തെ വെള്ളം ഐസാവും. മികച്ച ആശയവിനിമയ സംവിധാനം ഒന്നും ഇല്ലാതിരുന്ന 18-19 നൂറ്റാണ്ട് കാലഘട്ടത്ത് സ്ഥിരമായ ഒരു അപകടമേഖലയായിരുന്നു ഇവിടം. തകര്‍ന്ന് കപ്പലില്‍ നിന്ന് രക്ഷപ്പെട്ട ആളുകളാണ് ഈ ദ്വീപിലെ അന്തേവാസികള്‍. തകര്‍ന്ന കപ്പല്‍ അവിശിഷ്ടങ്ങളാണ് ഈ ദ്വീപിലെ ഒട്ടുമിക്ക കെട്ടിടങ്ങളും നിര്‍മ്മിച്ചിരിക്കുന്നത്. മാഗ്‌ദെലിന്‍ ദ്വീപുകളിലേക്ക് ഇപ്പോള്‍ സഞ്ചാരികളുടെ ഒഴുക്കാണ് ഒരു കാലത്ത് കപ്പലുകളുടെ മരണമിടമായിരുന്ന ഈ ഇടത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും വൈറലായതാണ്, അളുകളുടെ ശ്രദ്ധ ഇങ്ങോട്ട് തിരിഞ്ഞത്. വീഡിയോ കാണാം:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍