UPDATES

വീഡിയോ

മുത്തശിയെ കിണറ്റില്‍ ‘വീഴ്ത്തി’ കേരളത്തെ ഞെട്ടിച്ച ‘വീമ്പ്’ സിനിമയിലെ ഗാനം പുറത്ത് (വീഡിയോ)

രണ്ടാമത്തെ സിനിമയായ വീമ്പിന്റെ പ്രൊമോഷന് വേണ്ടി ഇവര്‍ ചിത്രീകരിച്ച മുത്തശി കിണറ്റില്‍ വീഴുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.

മുത്തശി കിണറ്റില്‍ വീഴുന്നതായി കാണിക്കുന്ന ‘സെല്‍ഫി ദുരന്ത’ വീഡിയോയിലൂടെ ശ്രദ്ധേയനായ നവാഗത സംവിധായകന്‍ വിവിയന്‍ രാധാകൃഷ്ണന്‍ ഒരുക്കിയ ‘വീമ്പ്’ എന്ന സിനിമയിലെ ഗാനം യൂടൂബില്‍ പുറത്തിറങ്ങി. ‘മൂവാണ്ടന്‍ മാവിന്‍ തൈ’ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ജിഷ്ണു ദേവ് ആണ്. ഗാനം രചിച്ചിരിക്കുന്നത് ജിഷ്ണു എ ഉണ്ണി. വിഷ്ണു രഘു ആണ് ഗാനം ആലപിച്ചിരിക്കുന്നത്. സംഗീത സംവിധായകന്‍ ബിജിബാല്‍ ആണ് ചിത്രത്തിലെ ഗാനം പുറത്തിറക്കിയത്.

പാലക്കാട് ചളവറ സ്വദേശി വിവിയന്‍ രാധാകൃഷ്ണനും സുഹൃത്തുക്കളും ഒരു സെറ്റില്‍ നിന്ന് രണ്ട് സിനിമകള്‍ നിര്‍മ്മിച്ച് നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. രണ്ട് സിനിമകളുടെയും പശ്ചാത്തലം ഒറ്റപ്പാലവും പരിസരപ്രദേശങ്ങളുമാണ്. ഇതില്‍ രണ്ടാമത്തെ സിനിമയായ വീമ്പിന്‍റെ പ്രൊമോഷന് വേണ്ടി ഇവര്‍ ചിത്രീകരിച്ച ‘മുത്തശി കിണറ്റില്‍ വീഴുന്ന വീഡിയോ’ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. രണ്ട് കുട്ടികള്‍ സെല്‍ഫി എടുത്തുകൊണ്ടിരിക്കെ മുത്തശി കിണറ്റില്‍ വീഴുന്നതായി കാണിച്ചിരിക്കുന്ന വീഡിയോ, സിനിമയുടെ പ്രൊമോഷന് വേണ്ടി ചെയ്തിരുന്നത് ആണെങ്കിലും വ്യാജ വാര്‍ത്തകള്‍ക്കെതിരെ പൊതുസമൂഹത്തില്‍ അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടി കൂടിയാണ് ഇത്തരമൊരു വീഡിയോ പ്രചരിപ്പിച്ചത് എന്ന് സംവിധായകന്‍ അവകാശപ്പെട്ടിരുന്നു.

ആദ്യ ചിത്രമായ ‘ഒന്നാം ഭാഗ’വും രണ്ടാമത്തെ സിനിമയായ വീമ്പും ഉടന്‍ തീയറ്ററിലെത്തിക്കാനുള്ള ശ്രമത്തിലാണ് രാധാകൃഷ്ണനും സുഹൃത്തുക്കളും. കുറഞ്ഞ ചിലവില്‍ ഒരേ സെറ്റില്‍ നിന്ന് രണ്ട് സിനിമകള്‍ നിര്‍മ്മിച്ച് പുതിയ വഴി വെട്ടി തുറക്കാന്‍ കഴിഞ്ഞതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇവര്‍. ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിച്ച വിഷ്ണു വിജയരാജന്‍ നേരത്തെ ഒരു അപകടത്തില്‍ മരിച്ചിരുന്നു.

വീമ്പിലെ പാട്ടിന്‍റെ വീഡിയോ കാണാം: 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍